Cricket

ബിഗ് ബാഷ് ക്രിക്കറ്റ്; ബ്രിസ്ബെയ്ൻ ഹീറ്റിന് വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബ്രിസ്ബെയ്ൻ: ബി​ഗ് ബാഷ് ക്രിക്കറ്റ് ലീ​ഗിൽ ബ്രിസ്ബെയ്ൻ ഹീറ്റിന് ജയം. 23 റൺസിന് പെർത്ത് സ്കോച്ചേഴ്സിനെയാണ് ബ്രിസ്ബെയ്ൻ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയ്ൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി പറഞ്ഞ പെർത്തിന് ഒമ്പത് വിക്കറ്റിന് 168 റൺസിൽ എത്താനേ സാധിച്ചുള്ളു.

മത്സരത്തിൽ ടോസ് നേടിയ ബ്രിസ്ബെയ്ൻ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. എ‌ട്ടാമനായി ഇറങ്ങി പുറത്താകാതെ 64 റൺസെടുത്ത മൈക്കൽ നെസറിന്റെ പ്രകടനമാണ് ബ്രിസ്ബെയ്നെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മാർനസ് ലബുഷെൻ 45ഉം സാം ബില്ലിം​ഗ്സും 37 റൺസുമെടുത്തു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പെർത്ത് നിരയിൽ 51 റൺസെടുത്ത ലാറി ഇവാന്‍സ് മാത്രമാണ് പിടിച്ചുനിന്നത്. ജോഷ് ഇംഗ്ലീസിന്റെ 28 ആണ് രണ്ടാമത്തെ ഉയർന്ന സ്കോർ. ഒമ്പതാം മത്സരം കളിച്ച ബ്രിസ്ബെയ്ന്റെ ഏഴാം ജയമാണിത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനവും ബ്രിസ്ബെയ്നാണ്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT