Cricket

ബി​ഗ് ബാഷ് ക്രിക്കറ്റ്; പെർത്ത് സ്കോച്ചേഴ്സിന് ജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിഡ്നി: ബി​ഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിൽ സിഡ്നി തണ്ടേഴ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് പെർത്ത് സ്കോച്ചേഴ്സ്. സിഡ്നി ഉയർത്തിയ 138 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ പെർത്ത് മറികടന്നു. ജയത്തോടെ പോയിന്റ് ‍ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് എത്താനും പെർത്തിന് കഴിഞ്ഞു. സിഡ്നി തണ്ടേഴ്സ് ഏഴാമതാണ്.

മത്സരത്തിൽ ടോസ് നേടിയ പെർത്ത് സ്കോച്ചേഴ്സ് ബൗളിം​ഗ് തിരഞ്ഞെടുത്തു. ആദ്യ വിക്കറ്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സിഡ്നിക്ക് സാധിച്ചു. ഓപ്പണർമാരിലൊരാളായ അലക്സ് ഹെയ്ൽസ് 72 റൺസെടുത്തു. കാമറൂൺ ബാൻക്രോഫ്റ്റ് 12 റൺസെടുത്ത് പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ ടോം കാഡ്മോർ 27 റൺസും നേടി. എന്നാൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. ഇതോടെ 88ന് ഒന്ന് എന്ന ശക്തമായ നിലയിൽ നിന്നും എട്ടിന് 137ലേക്ക് സിഡ്നി ഒതുങ്ങി.

പെർത്തിനായി കൂപ്പർ കനോലി മൂന്നും ആഷ്ടൺ അ​ഗർ രണ്ടും വിക്കറ്റ് വീഴ്ത്തി. മൂന്ന് താരങ്ങൾ റൺഔട്ടിലൂടെ പുറത്തായി. മറുപടി ബാറ്റിം​ഗിൽ പെർത്ത് അനായാസേന വിജയത്തിലേക്ക് നീങ്ങി. സാക്ക് ക്രൗളി 58 റൺസും ആരോൺ ഹാർഡി 22 റൺസുമെടുത്തു. ജോഷ് ഇം​ഗളീസ് പുറത്താകാതെ 26 റൺസ് കൂടി നേടിയതോടെ പെർത്ത് ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കി.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT