Cricket

ഇം​ഗ്ലണ്ട് പരമ്പര; ആദ്യ രണ്ട് ടെസ്റ്റ് മുഹമ്മദ് ഷമിക്ക് നഷ്ടമായേക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: സ്വന്തം നാട്ടിൽ ഇം​ഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. പക്ഷേ ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇം​ഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ മുഹമ്മദ് ഷമിക്ക് നഷ്ടമായേക്കും. കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതാണ് ഇന്ത്യൻ പേസർക്ക് തിരിച്ചടിയാകുന്നത്.

മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് ബിസിസിഐ പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ടെസ്റ്റ് പരമ്പരയിൽ ഉണ്ടാകും. ഇന്ത്യൻ പിച്ചുകൾ സ്പിന്നിന് അനുകൂലമായിരിക്കുമെന്നതിനാൽ ഷമിയുടെ അഭാവം തിരിച്ചടിയാകില്ലെന്നാണ് ബിസിസിഐ വിലയിരുത്തൽ.

ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന് ഇക്കൊലത്തെ ആഭ്യന്തര സീസൺ നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ശസ്ത്രക്രിയയ്ക്കായി സൂര്യ ജർമ്മനിയിലേക്ക് പോകും. താരം ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂര്യയുടെ സാന്നിധ്യവും സംശയത്തിലാണ്.

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT