Cricket

ബി​ഗ് ബാഷ്; മെൽബൺ സ്റ്റാർസിനും പെർത്ത് സ്കോച്ചേഴ്സിനും വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിഡ്നി: ബി​ഗ് ബാഷ് ക്രിക്കറ്റ് ലീ​ഗിൽ ഇന്ന് നടന്ന മത്സരത്തിൽ മെൽബൺ സ്റ്റാർസിനും പെർത്ത് സ്കോച്ചേഴ്സിനും വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സിഡ്നി സിക്സേഴ്സിനെ നാല് വിക്കറ്റിന് മെൽബൺ സ്റ്റാർസ് തോൽപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. ജെയിംസ് വിൻസ് നേടിയ 83 റൺസാണ് സിക്സേഴ്സിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഉസാമ മിറും ഹാരിസ് റൗഫും മൂന്ന് വീതം വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിം​ഗിൽ മെൽബൺ സ്റ്റാർസ് മൂന്ന് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ഹിൽട്ടൺ കാര്‍ട്ട്‌വൈറ്റ്‌ പുറത്താകാതെ 47 റൺസും ബ്യൂ വെബ്സ്റ്റർ 35 റൺസുമെടുത്തു. മറ്റൊരു മത്സരത്തിൽ മെൽബൺ റെ​ഗേഡ്സിനെ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സ് 13 റൺസിന് കീഴടക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്കോച്ചേഴ്സ് 162 റൺസിൽ എല്ലാവരും പുറത്തായി. ജോഷ് ഇം​​ഗ്ലീസിന്റെ 64 റൺസും ആരോൺ ഹാർഡിയുടെ 57 റൺസുമാണ് പെർത്തിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. മറുപടി പറഞ്ഞ റെനഗേഡ്‌സിന് എട്ട് വിക്കറ്റിന് 149 റൺസെടുക്കാൻ കഴിഞ്ഞു ള്ളൂ. ഷോൺ മാർഷ് 59ഉം ജോ ക്ലാർക്ക് 32 റൺസെടുത്തു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT