Cricket

ദ്രാവിഡില്ല, പകരക്കാരനായി ലക്ഷ്മണുമില്ല; ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് സര്‍പ്രൈസ് പരിശീലകന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ സര്‍പ്രൈസ് മാറ്റം. നിലവിലെ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡോ ദ്രാവിഡിന് പകരക്കാരനായി എത്താറുള്ള വിവിഎസ് ലക്ഷ്മണോ അല്ല ഇത്തവണ ഏകദിന ടീമിനെ ഒരുക്കുന്നത്. മറിച്ച് ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സിതാന്‍ഷു കൊടക് നേതൃത്വം നല്‍കുന്ന പരിശീലക സംഘത്തിന്റെ കീഴിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ അണിനിരക്കുക.

നിര്‍ണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഇന്ത്യന്‍ ടീമിനെ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ദ്രാവിഡും സംഘവും ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുഖ്യ പരിശീലകനായി സിതാന്‍ഷു നേതൃത്വം നല്‍കുന്ന പരിശീലക സംഘത്തില്‍ ഫീല്‍ഡിങ് പരിശീലകനായി അജയ് രാത്രയും ബൗളിങ് കോച്ചായി രജിബ് ദത്തയും ഉണ്ടാകും. കെ എല്‍ രാഹുല്‍ നയിക്കുന്ന ഏകദിന പരമ്പര സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്.

ഡിസംബര്‍ 17 ഞായറാഴ്ച ജൊഹന്നാസ്ബര്‍ഗിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ടാം മത്സരം 19നും മൂന്നാം മത്സരം 21നുമാണ് നടക്കുക. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കും.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT