Cricket

കൊൽക്കത്തയുടെ നായകനായി തിരിച്ചെത്തി ശ്രേയസ്; നിതീഷ് ഉപനായകൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായക സ്ഥാനത്ത് തിരിച്ചെത്തി ശ്രേയസ് അയ്യർ. പുറം വേദനയെ തുടർന്ന് കഴിഞ്ഞ സീസൺ ശ്രേയസ് അയ്യരിന് നഷ്ടമായിരുന്നു. ഇതോടെ നിതീഷ് റാണയാണ് കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ നയിച്ചത്. ഇത്തവണ നിതീഷ് കൊൽക്കത്തയുടെ ഉപനായകനാകും.

2022ലെ ഐപിഎല്ലിൽ 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യർ കൊൽക്കത്തയിലേക്ക് എത്തിയത്. ആ വർഷം ആറ് ജയവും എട്ട് തോൽവിയുമായണ് അയ്യരിന്റെ കീഴിൽ കൊൽക്കത്തയ്ക്ക് നേടാനായത്. തൊട്ടടുത്ത വർഷം നിതീഷ് റാണയുടെ കീഴിലും അതേ റിസൾട്ടാണ് ആവർത്തിച്ചത്.

നിതീഷ് മികച്ച രീതിയിൽ ടീമിനെ നയിച്ചെന്ന് ശ്രേയസ് അയ്യർ പറഞ്ഞു. വീണ്ടും നായകനാകുമ്പോൾ നിതീഷ് കൂടെയുള്ളത് ടീമിന് കരുത്ത് പകരുമെന്നും ശ്രേയസ് അയ്യർ വ്യക്തമാക്കി. ഐപിഎൽ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം ഈ മാസം 19നാണ് നടക്കുക. ഷർദുൾ താക്കൂർ, ലോക്കി ഫെർ​ഗൂസൺ, ഉമേഷ് യാദവ് തുടങ്ങി 12 താരങ്ങളെ കൊൽക്കത്ത ലേലത്തിൽ വെച്ചിട്ടുണ്ട്.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT