Cricket

ബാറ്റുകൊണ്ടും പന്ത് കൊണ്ടും തിളങ്ങി അഖിൽ സക്കറിയ; ത്രിപുരയെ തകർത്ത് കേരളം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ത്രിപുരയ്ക്കെതിരെ 119 റൺസിന്റെ തകർപ്പൻ വിജയമാണ് കേരളം നേടിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിർണായ പ്രകടനം പുറത്തെടുത്ത അഖിൽ സക്കറിയയാണ് കേരളത്തിന് വിജയം നേടിത്തന്നത്.

മത്സരത്തിൽ ടോസ് നേടിയ ത്രിപുര ബൗളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അസ്ഹറുദീനും രോഹൻ കുന്നുന്മേലും കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 95 റൺസ് പിറന്നു. അസ്ഹറുദീൻ 58ഉം രോഹൻ കുന്നുന്മേൽ 44ഉം റൺസെടുത്ത് പുറത്തായി. പിന്നാലെ കേരളം അഞ്ചിന് 131 റൺസെന്ന നിലയിലേക്ക് വീണു.

ആറാം വിക്കറ്റിൽ അഖിൽ സക്കറിയയും ശ്രേയസ് ​ഗോപാലും കേരളത്തെ മുന്നോട്ട് നയിച്ചു. 41 റൺസെടുത്ത ശ്രേയസ് ​ഗോപാൽ പുറത്തായതിന് ശേഷം കേരളത്തിന്റെ തകർച്ച വേ​ഗത്തിലായി. അഖിൽ സക്കറിയ 22 റൺസെടുത്ത് മടങ്ങി. 23 റൺസെടുത്ത് ബേസിൽ തമ്പിയുടെ അവസാന നിമിഷത്തെ പോരാട്ടം കേരളത്തിന്റെ സ്കോർ 47.1 ഓവറിൽ 231 റൺസിലെത്തിച്ചു.

മറുപടി ബാറ്റിം​ഗിനിറങ്ങിയ ത്രിപുരയ്ക്ക് കൂട്ടത്തകർച്ചയാണ് നേരിടേണ്ടി വന്നത്. രജത്ത് ഡേയുടെ 46 റൺസ് മാത്രമായിരുന്നു ത്രിപുരയുടെ മറുപടി. കേരളത്തിനായി അഖിൽ സക്കറിയും അഖിൻ സത്താറും മൂന്ന് വിക്കറ്റ് വീതമെടുത്തു. വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റും വീഴ്ത്തി.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT