Cricket

യുവാക്കൾ എട്ട് മണിക്കൂർ ക്രിക്കറ്റ് കാണില്ല; ഏകദിന ക്രിക്കറ്റിൽ മാറ്റങ്ങൾ വേണമെന്ന് രവി ശാസ്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ലോകകപ്പിന് കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞിതിന് പിന്നാലെ ഏകദിന ക്രിക്കറ്റിന്റെ ഭാവി ചോദ്യം ചെയ്യപ്പെടുകയാണ്. 2025ലെ ചാമ്പ്യൻസ് ട്രോഫി ട്വന്റി20 ഫോർമാറ്റിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ലോകകപ്പിന് ശേഷം നടക്കുന്ന ഏകദിന പരമ്പരകൾക്ക് കാഴ്ചക്കാരുടെ എണ്ണം കുറയുമെന്ന് ഉറപ്പാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മാത്രമായി ചുരുക്കുവാനാണ് മാർലിബൻ ക്രിക്കറ്റ് ക്ലബിന്റെ പരി​ഗണിനയിലുള്ളത്.

ഇന്ത്യൻ മുൻ താരവും ലോകകപ്പ് ജേതാവും രവി ശാസ്ത്രി വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. കാഴ്ചക്കാർക്കുവേണ്ടി ഏകദിന ഫോർമാറ്റിന് മാറ്റങ്ങളുണ്ടാകണം. 1983ൽ ഇന്ത്യൻ ടീം ലോകകപ്പ് ജയിക്കുമ്പോൾ മത്സരങ്ങൾ 60 ഓവറായിരുന്നു. പിന്നീട് 50 ഓവറാക്കപ്പെട്ടു. ഏകദിന മത്സരങ്ങൾ 40 ഓവറാക്കി ചുരുക്കണമെന്ന് ശാസ്ത്രി പ്രതികരിച്ചു.

ഏകദിന മത്സരത്തിൽ ടോസ് ലഭിക്കുന്നത് ആർക്കെന്നറിയാൻ ആരാധകർ കാത്തിരിക്കുന്നു. ഇഷ്ട ടീമിന് ബാറ്റിം​ഗ് ലഭിച്ചാൽ ആളുകൾ ​സ്റ്റേഡിയത്തിലേക്ക് എത്തും. 10 മുതൽ 15 വരെ ഓവറിന് ശേഷം അവർക്ക് മത്സരം കാണാൻ താൽപ്പര്യമില്ല. ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ‌ ​സ്റ്റേഡിയം നിറയും. താൻ ​സ്റ്റേഡിയത്തിലേക്ക് പോകുന്നത് അഞ്ച് മണിക്കാണ്. എതിർ ടീമിന്റെ ബാറ്റിം​ഗ് അവസാന 15 ഓവർ കാണും. പിന്നെ തനിക്ക് ഇന്ത്യൻ ടീമിന്റെ ബാറ്റിം​ഗ് ആസ്വദിക്കാൻ കഴിയുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

SCROLL FOR NEXT