വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമം വഴി കൈമാറി ; ചെങ്ങന്നൂരിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

സംഭവത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടി പ്രിൻസിപ്പൽ മുഖാന്തരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത്  സമൂഹമാധ്യമം വഴി കൈമാറി ; ചെങ്ങന്നൂരിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

ചെങ്ങന്നൂർ : ഗവ. ഐടിഐ വിദ്യാർഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയെന്ന കേസിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു പി. അനിൽ (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), നെടുമുടി സ്വദേശി അജിത്ത് പി പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതി നന്ദുവാണ് പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു ഫോട്ടോ എടുത്ത് ഇന്റർനെറ്റിൽ നിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് രണ്ടാം പ്രതിക്ക് സമൂഹമാധ്യമം വഴി കൈമാറിയത്. തുടർന്ന് മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടി പ്രിൻസിപ്പൽ മുഖാന്തരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com