ആലപ്പുഴയിൽ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്
ആലപ്പുഴയിൽ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

ആലപ്പുഴ: പുറക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സിപിഐഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ അജ്മൽ ഹസന് പരിക്കേറ്റു. എച്ച് സലാം എംഎൽഎയുടെ ഓഫീസ് സ്റ്റാഫ് അംഗം കൂടിയാണ് പരിക്കേറ്റ അജ്മൽ. ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്. അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഐഎം പ്രവർത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലിയാണ് തർക്കവും ഏറ്റുമുട്ടലുമുണ്ടായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com