കേരള ബാങ്കിലെ സ്വർണ മോഷണ കേസിൽ മുന്‍ ഏരിയാ മനേജര്‍ അറസ്റ്റില്‍

പരിശോധനയ്ക്കിടെ തന്ത്രപരമായി സ്വർണം മാറ്റിയതാണെന്ന് പൊലീസ് പറയുന്നു.
കേരള ബാങ്കിലെ സ്വർണ മോഷണ കേസിൽ മുന്‍ ഏരിയാ മനേജര്‍ അറസ്റ്റില്‍

ചേർത്തല: കേരള ബാങ്കിലെ വിവിധ ശാഖകളില്‍ ഉപഭോക്താക്കള്‍ പണയം വെച്ച 335 ഗ്രാമോളം വരുന്ന സ്വര്‍ണം മോഷ്ടിച്ച കേസില്‍ കേരളാബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ അറസ്റ്റില്‍. ചേർത്തല തോട്ടുങ്കര വീട്ടിൽ മീര മാത്യുവിനെയാണ്(43) പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസെടുത്തു 9 മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. കേരള ബാങ്കിന്റെ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ ശാഖകളിൽ നിന്നാണ് പണയ സ്വർണം മോഷണം പോയത്. കേരളാ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്.

2022 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. പണയ സ്വർണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മീര. പരിശോധനയ്ക്കിടെ തന്ത്രപരമായാണ് സ്വർണം മാറ്റിയതെന്ന് പൊലീസ് പറയുന്നു.

കേരള ബാങ്കിലെ സ്വർണ മോഷണ കേസിൽ മുന്‍ ഏരിയാ മനേജര്‍ അറസ്റ്റില്‍
മൂന്ന് മാസം റേഷൻ വി​ഹിതം വാ​​ങ്ങിയില്ല ; 59,688 കുടുംബങ്ങളുടെ റേഷൻവിഹിതം റദ്ദാക്കി പൊതുവിതരണ വകുപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com