ആലപ്പുഴയിൽ മഴ കനക്കുന്നു; ജില്ലയിൽ തകർന്നത് 127 വീടുകൾ

കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം
ആലപ്പുഴയിൽ മഴ കനക്കുന്നു; ജില്ലയിൽ തകർന്നത് 127 വീടുകൾ

ആലപ്പുഴ: ജില്ലയിൽ കാറ്റും മഴയും ശക്തമാകുന്നു. മഴക്കെടുതിയിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. ജില്ലയിൽ 127 വീടുകൾ തകർന്നിട്ടുണ്ട്. മഴക്കെടുതിയുടെ സാഹചര്യത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കുട്ടനാട് മേഖലയിൽ നെടുമുടി, ചമ്പക്കുളം, കാവാലം, തകഴി, പുളിങ്കുന്ന്, എടത്വ പഞ്ചായത്തുകൾ വെള്ളപ്പൊക്ക ദുരിതത്തിലാണ്. മേഖലയിൽ ക്യാമ്പുകൾ തുടങ്ങാൻ കളക്ടർ നിർദേശിച്ചു.

പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. കാലവർഷക്കെടുതിയിൽ ജില്ലയിൽ 127 വീടുകൾ തകർന്നു. അമ്പലപ്പുഴ താലൂക്കിൽ ഒരു വീട് പൂർണമായും 44 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിലെ 43 കുടുംബങ്ങളിലെ 150 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

വെള്ളപ്പൊക്കത്തെ തുടർന്ന് എടത്വയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാര ബോട്ടിംഗ് നിർത്തിവെച്ചു. തീരദേശ മേഖലകളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള നിരോധനം തുടരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com