ഫോട്ടോ ലാബിൽ കയറിയിറങ്ങുന്ന സുന്ദരീസുന്ദരന്മാരേ... 'ആപ്പിലാ'വാതെ നോക്കണേ

സാമൂഹ്യമാധ്യമങ്ങളിൽ നിറയെ ഫോട്ടോ ലാബ് ആപ്പിലൂടെ സൃഷ്ടിക്കപ്പെടുന്ന പുത്തൻ മുഖങ്ങളാണ്
ഫോട്ടോ ലാബിൽ കയറിയിറങ്ങുന്ന സുന്ദരീസുന്ദരന്മാരേ... 'ആപ്പിലാ'വാതെ നോക്കണേ

തിളക്കമാർന്ന മുടിയിഴകൾ, മനോഹരമായ കണ്ണുകൾ, വ്യത്യസ്ത തരം വേഷങ്ങൾ.... രൂപവും ഭാവവും അടിമുടി മാറ്റി നിങ്ങൾക്ക് ഇഷ്ടമുള്ള ആളായി മാറാം... സുന്ദരന്മാരും സുന്ദരികളുമാകാം, രാജാവും രാജ്ഞിയുമാകാം. സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത് ഫോട്ടോ ലാബ് ആപ്പിലൂടെ സൃഷ്ടിക്കപ്പെടുന്ന പുത്തൻ രൂപമാറ്റങ്ങളാണ്. ഇങ്ങനെ നയനമനോഹര രൂപങ്ങളായി പലരും സ്റ്റാറ്റസിലും ഇൻസ്റ്റഗ്രാം സ്റ്റോറിയിലുമെല്ലാം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് അധികം നാളുകളായില്ല. സംഗതി കൊള്ളാം.. ലുക്ക് ഒക്കെ ഉണ്ട്, വെറൈറ്റിയുമാണ്. എന്നാൽ ഇത്തരം ആപ്പുകൾ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്.

ജനങ്ങൾക്കിടയിൽ ഇത്തരത്തിൽ പ്രിയങ്കരമാകുന്ന ആപ്പുകൾ ഇതാദ്യമല്ല. ചിലർ വയസന്മാരും വയസത്തികളുമായി, മറ്റുചിലർ കുട്ടിക്കാലത്തിലെത്തി. അങ്ങനെയങ്ങനെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമാകുന്ന ആപ്പുകള്‍ ധാരാളമുണ്ട്. അപ്പോഴൊക്കെ ഈ ആപ്പുകൾ മുന്നോട്ട് വയ്ക്കുന്ന സുരക്ഷയെപ്പറ്റി ചർച്ചയാവാറുമുണ്ട്. അതിലൂടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താം. ഇപ്പോഴത്തേതിനേക്കാൾ മികച്ച എഡിറ്റുകൾ ഭാവിയിൽ സാധ്യമാവുകയും റിയലും വെർച്വലും കണ്ടാൽ തിരിച്ചറിയാത്ത കാലത്തിലേക്ക് ഇത് നമ്മെ നയിക്കുകയും ചെയ്യും.

ഫേസ് ആപ്പ്, റെമിനി, ലെൻസ എഐ, പ്രിസ്മ എന്നിങ്ങനെ വൈറൽ ആപ്പുകൾ ധാരാളം ഉണ്ടായിട്ടുണ്ട്. സുരക്ഷിതമാണെന്ന് പറയുമ്പോഴും ഡാറ്റ ലീക്ക് ഈ ആപ്പുകളുടെ സുരക്ഷയ്ക്ക് എതിർ ഘടകമാകുന്നു. എന്തായാലും ഫോട്ടോ ലാബ് തരംഗം തുടർന്നുകൊണ്ടേയിരിക്കുകയാണ്.

ഫോട്ടോ ലാബിന്റെ കാര്യമെടുത്താൽ ലൈൻറോക്ക് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡാണ് ഈ ആപ്പിന്റെ സൃഷ്ടാക്കൾ. പ്ലേ സ്റ്റോറിൽ കയറി വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം. എഐ ഫോട്ടോ എഡിറ്റിങ് മേഡ് ഈസി എന്നതാണ് ആപ്പിന്റെ ആപ്ത വാക്യം. എഐ ടൂളുകളെ മെച്ചപ്പെടുത്താന്‍ ആവശ്യമായ ഡാറ്റയാണ് ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ നമ്മൾ അവർക്ക് കൊടുക്കുന്നത്. എത്ര പേർ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാം. ഫോട്ടോ ലാബ് ആഘോഷമാക്കുമ്പോൾ ഇതെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com