'ഈ സാല കപ്പ് നംദു'; ആര്‍സിബിയുടെ ചരിത്രം തിരുത്തിയ രാത്രി

ഐപിഎല്ലില്‍ 15 സീസണുകളിലും സാക്ഷാല്‍ വിരാട് കോഹ്ലിയടങ്ങുന്ന പുരുഷ സംഘത്തിന് നേടാന്‍ കഴിയാത്തത് വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ തന്നെ ആര്‍സിബിയുടെ പെണ്‍പട നേടിക്കൊടുത്തിരിക്കുകയാണ്

നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനും കിരീട വരള്‍ച്ചയ്ക്കും വിരാമമിട്ട് ആര്‍സിബി കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. ദൗര്‍ഭാഗ്യങ്ങള്‍ക്കും നിരാശകള്‍ക്കുമൊടുവില്‍ ക്രിക്കറ്റ് ദൈവം ആര്‍സിബിയെയും ആരാധകരെയും തുണച്ചിരിക്കുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ഐപിഎല്ലില്‍ 15 സീസണുകളിലും സാക്ഷാല്‍ വിരാട് കോഹ്ലിയടങ്ങുന്ന പുരുഷ സംഘത്തിന് നേടാന്‍ കഴിയാത്തത് വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ തന്നെ ആര്‍സിബിയുടെ പെണ്‍പട നേടിക്കൊടുത്തിരിക്കുകയാണ്... ഫൈനലില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ തന്നെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സ്മൃതി മന്ദാനയും സംഘവും ആര്‍സിബിയുടെ കന്നിക്കിരീടം സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com