മാനസികാരോഗ്യത്തിനായി ഒരു ദിനം മാറ്റി വെയ്ക്കാം‍

ഓഫീസ് തിരക്കും വീട്ടിലെ ടെൻഷനും മാത്രം അറിയാവുന്ന തലച്ചോറിന് ഒരു ബ്രേക്ക് കൊടുക്കാം
മാനസികാരോഗ്യത്തിനായി ഒരു ദിനം മാറ്റി വെയ്ക്കാം‍

ശാരീരിക അസ്വാസ്ഥ്യങ്ങൾ മാത്രമല്ല മാനസിക പിരിമുറുക്കങ്ങളും ഒരോ ദിവസത്തെയും മോശമായി ബാധിക്കും. എന്നാൽ ജോലിത്തിരക്കുകളിൽ നിന്ന് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി സമയം മാറ്റിവെയ്ക്കാൻ തയ്യാറായിട്ടുള്ളവ‍‍‍‍ർ വളരെ വിരളവുമാണ്. ഓഫീസിലെ തലപുകച്ചിലിൽ നിന്ന് നേരേ പോകുക വീട്ടിലെ സ്ട്രസ്സിലേക്കും കൂടിയാകുമ്പോൾ എവിടെയും സമാധാനമില്ലത്ത അവസ്ഥ സ്വാഭാവികമാണല്ലോ. ഓഫീസ് തിരക്കും വീട്ടിലെ ടെൻഷനും മാത്രം അറിയാവുന്ന തലച്ചോറിന് ഒരു ബ്രേക്ക് കൊടുക്കേണ്ടത് അനിവാര്യമല്ലേ..

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 970 ദശലക്ഷം ആളുകൾ (ഏകദേശം എട്ടിൽ ഒരാൾ) ഏത് സമയത്തും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ്. ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏകദേശം 380 ദശലക്ഷത്തെയും വിഷാദരോഗത്തിലേക്ക് നയിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 മുതൽ ഈ സംഖ്യകൾ ഏകദേശം 25% വർദ്ധിച്ചു എന്നത് ആശങ്കയിലാഴ്ത്തുന്നതാണ്. ഇത് സാമൂഹിക ഒറ്റപ്പെടൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

യുഎസിലെ ജനസംഖ്യയുടെ പകുതിയിലധികവും മാനസികമായി അനാരോഗ്യമുള്ളവരാണെന്ന് കണക്കാക്കപ്പെടുന്നു. ഈ കണക്ക് ഇന്ത്യയിലും കുറവല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് ശാരീരിക സുഖം ഉറപ്പുവരുത്തുന്നതുപോലെതന്നെ പ്രധാനമാണ്. ജീവിത്തിന്റെ ഓട്ടപ്പാച്ചിലിൽ അവശ്യങ്ങൾക്ക് മാത്രം ലീവെടുക്കുന്നവർ ശരീരത്തിനെയും മനസിനെയും സുഖപ്പെടുത്തുന്നതിനായി ഒരു ദിവസം മാറ്റിവെയ്ക്കാം.

ഹാപ്പി ഹോ‍ർമോൺസിനെ ഉണർത്താം

ശരീരത്തിന്റെ മുഴുവൻ ആരോഗ്യ പ്രവർത്തനത്തിന് ഓരോ ഹോർമോണുകളും പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളുമെല്ലാം ഈ ഹോർമോണുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. തലച്ചോറിൽ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഈ ഹോർമോണുകൾക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും കഴിയും. അത്തരത്തിൽ നമ്മുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന നാല് ഹോർമോണുകളാണ് സെറോടോണിൻ, ഡോപാമിൻ, ഓക്സിടോസിൻ, എന്റോർഫിൻ എന്നിവ.

ഈ ഹോർമോണിനെ രാവിലെ തന്നെ ശരീരത്തിലെത്തിക്കാൻ സാധിച്ചാൽ ആ ദിവസത്തെ മുഴുവൻ മൂഡിനെയും പോസിറ്റിവിറ്റിയിലെത്തിക്കാനാകും. സിനിമിയൽ കാണുന്നത് പോലെ കൈ വിടർത്തി ചിരിച്ചുകൊണ്ട് കിടക്കയിൽ നിന്ന് എഴുന്നേൽക്കുക ബുദ്ധിമുട്ടാണെങ്കിലും കട്ടിൽ വിടുന്നതു മുതൽ നാം ചെയ്യുന്ന ചെറിയ ചെറിയ പ്രവ‍ർത്തികളിൽ നിന്ന് പോലും സന്തോഷം കണ്ടെത്താൻ സാധിക്കും.

വ്യായാമം, ധ്യാനം, യോഗ

രാവിലെയുള്ള വ്യായാമം എന്റോർഫിൻ എന്ന ഹോർമോണിനെ ശരീരത്തിലുൽപ്പാദിപ്പിക്കുന്നു. ഇതിലൂടെ മനസിനുണ്ടാകുന്ന വേദന, സമ്മർദ്ദം എന്നിവയെ കുറയ്ക്കാൻ സഹായിക്കുന്നു. വ്യായാമം എന്നത് ഫൂൾബോഡി വർക്കൗട്ട് എന്നുതുമാത്രമല്ല. പുറത്തേക്കിറങ്ങി അല്പനേരം നടക്കുന്നതും ശുദ്ധവായു ശ്വസിക്കുന്നതും സൂര്യപ്രകാശം കൊള്ളുന്നതും വഴി സെറോടോണിൻ, എൻ‌ഡോർഫിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനം കൂടുന്നു. പ്രഭാത സവാരിയിൽ നമുക്കഭിമുഖം വരുന്നയാളെ അഭിവാദ്യം ചെയ്യാൻ മടികാണിക്കേണ്ട. നിങ്ങളുടെ പുഞ്ചിരി അവരുടെ ഒരു ദിവസത്തിന് ഒരുപക്ഷെ ഉന്മേഷം പക‍ർന്നേക്കാം, തിരിച്ചും.

യോഗയും ധ്യാനവും മാനസിനെ ശാന്തമാക്കുന്ന മറ്റൊരു മാ‍ർഗമാണ്. ദിവസവുമുള്ള ധ്യാനം, യോഗ രക്തപ്രവാഹത്തിൽ കൂടുതൽ എൻ‌ഡോർ‌ഫിനുകളെ പുറപ്പെടുവിക്കുകയും അത് മനസിന് ശാന്തിയും സന്തോഷവും പകരും. എല്ലാ യോഗാസനങ്ങളും ചെയ്യാനുള്ള സമയമില്ലെങ്കിലും സൂര്യനമസ്കാരം, പ്രാണായാമം മികച്ച അനുഭവം നൽകുന്നതാണ്. ചിരിക്കാൻ കഴിയുക ചിലപ്പോഴൊക്കെ പ്രയാസമാണെങ്കിൽ വേറിതെ സിക്സ്, സിക്സ്റ്റി സിക്സ് എന്ന് പറയാൻ ശ്രമിക്കുക. ഇതിലൂടെ കവിളിലെ പേശികൾക്ക് വലിവ് സംഭവിക്കുകയും ഹോർമോൺ ഉൽപ്പാദനം സംഭവി

സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒരുദിവസം ഇടവേളയെടുക്കും

ജോലി സംബന്ധമായും അല്ലാതെയും മൊബൈൽ ഫോണില്ലാത്ത, സോഷ്യൽ മീഡിയ ഇല്ലാത്ത ഒരുദിവസത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ? മെന്റൽഹെൽത്തിനായി ഒരു ദിവസം മാറ്റിവെയ്ക്കുമ്പോൾ കൂട്ടത്തിൽ വെർച്വൽ തിരക്കുകളെയും ഒഴിവാക്കാം. സമൂഹ മാധ്യമങ്ങളിലെ കണ്ടന്റുകൾ ഒരുപക്ഷെ അനാവശ്യ ടെൻഷനും ചിന്തകളും ഉണ്ടാക്കി കൂടുതൽ നേരം യാഥാർത്ഥ്യത്തിൽ നിന്ന് വഴിതിരിച്ചുവിട്ടേക്കാം. ഫോണിന് ഒരു ദിവസം റെസ്റ്റ് കൊടുത്ത് ചെയ്യാൻ ഇഷ്ടമുള്ള മറ്റ് ഹോബികളിൽ ശ്രദ്ധതിരിക്കാം. വായന, ചിത്രംവര, എഴുത്ത്, മുറി ക്രമീകരിക്കുക, ക്ലീനിങ് എന്നിങ്ങന മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാം.

ചെറിയ യാത്രകൾ

വീടിന്റെ ചുറ്റുപാടിൽ നിന്ന് അല്പനേരം മാറി നിൽക്കാം. അധികം ദൂരെയല്ലാത്ത ഇടങ്ങൾ തേടാം. അടുത്തുള്ള സുഹൃത്തുക്കളുടെ വീടുകൾ, ബീച്ച്, പിക്നിക് സ്പോട്ടുകൾ, ഇതൊന്നുമല്ലെങ്കിൽ ആ‍‍ർട്ട് കഫേ പോലെയുളളയിടങ്ങൾ നിത്യ ജീവിതത്തിലെ സ്ഥിരം കാഴ്ച്ചകൾക്ക് ഒരു ചേഞ്ചായേക്കും.

വൈകിട്ടത്തെ കു‌ളി

കു‌ളി ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നൽകുന്നതാണ്. സാധാരണ കുളിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ആഴ്ച്ചയിലൊരിക്കൽ ചെറുചൂടുവെള്ളത്തിൽ കല്ലുപ്പ് ചേ‍ർത്ത് കുളിക്കുന്നത് സ്ട്രസ്സ് അകറ്റാനും ശരീര കോശങ്ങളിലെ അഴുക്കിനെ പുറംതള്ളാനും സഹായിക്കുന്നതാണ്.

സ്വയം അഭിനന്ദിക്കുക

രാത്രിയിൽ കിടക്കുന്നതിന് മുൻപ് നിങ്ങൾ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓ‍ർക്കുകയും അപ്പോൾ കടന്നു വരുന്ന വികാരങ്ങളെയും അടക്കിവെയ്ക്കാതിരിക്കുക. സന്തോഷിച്ച നിമഷങ്ങളെ ഓർത്ത് ചിരിക്കാൻ തോന്നിയാൽ ചിരിക്കുക, സന്തോഷിക്കുക. ഇനി കരയണമെങ്കിൽ അതുമാകാം. ഒപ്പം നിങ്ങൾ ചെയ്ത പ്രവർത്തികളെ സ്വയം അഭിനന്ദിക്കുക, 'ഐ ആം പ്രൗഡ് ഓഫ് മൈ സെൽഫ്' എന്ന് സ്വയം പറയുക.

സന്തോഷകരമായി ഇരിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉള്ള ഏറ്റവും മികച്ച വഴി സെൽഫ് ലവ് തന്നെയാണ്. സ്വയം വിലയിരുത്തുക, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കുക, ദൈനചര്യകളും സ്വന്തം ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നു എന്ന് ഉറപ്പു വരുത്തുക എന്നിവ കൂടി വ്യക്തിജീവതത്തിൽ കൂടെക്കൂട്ടുക. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് പിന്നാലെ സഞ്ചരിക്കുമ്പോൾ സ്വയം ത്യജിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com