ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാം: 4465 ഒഴിവുകൾ; വനിതകൾക്കും അവസരം

മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ 1465 ഒഴിവുകളാണ് 4465 ആയി പുതുക്കിയത്
ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാം: 4465 ഒഴിവുകൾ; വനിതകൾക്കും അവസരം

ഇന്ത്യൻ നേവിയിൽ എസ് എസ് ആർ, മട്രിക് റിക്രൂട്ട്മെന്റുകളിലേക്കുള്ള അഗ്നിവീർ ഒഴിവുകൾ വർദ്ധിപ്പിച്ച് വി‍ജ്ഞാപനം പുതുക്കി. മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ 1465 ഒഴിവുകളാണ് 4465 ആയി പുതുക്കിയത്. 2023 നവംബർ ബാച്ചിലേക്കും 2024 ഏപ്രിൽ ബാച്ചിലേക്കും ഈ വിജ്ഞാപനം വഴി തെരഞ്ഞെടുക്കും.

4165 പേർക്കാണ് എസ് എസ് ആർ ബാച്ചുകളിൽ അവസരം. ഇതിൽ 833 പേർ വനിതകളായിരിക്കും. മട്രിക് വിഭാഗത്തിൽ അവസരം ലഭിക്കുന്ന 300 പേരിൽ 60 പേർ വനിതകളായിരിക്കും. പത്താം ക്ലാസ്/ പ്ലസ്ടു സയൻസ് യോഗ്യതയുള്ള അവിവാഹിതർക്കാണ് അവസരം

Related Stories

No stories found.
logo
Reporter Live
www.reporterlive.com