Thiruvananthapuram

മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയ്യാങ്കളിയിൽ ഒരാൾ മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയ്യാങ്കളിയിൽ ഒരാൾ മരിച്ചു. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം.

നാരായണന്റെ വീടിന്റെ ടെറസ്സിൽ ഇരുന്ന് ഇരുവരും മദ്യപിക്കുന്നതിന് ഇടയിൽ ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. വഴക്കിനെ തുടർന്ന് അരുൺ നാരായണനെ താഴേക്കു വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

നിലത്തു തോട്ടിലേക്ക് വീണ നാരായണന്റെ തല കല്ലിൽ ഇടിച്ച് ബോധരഹിതനായി. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അരുണിന്റെ കൈക്കും പരിക്കുണ്ട്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT