lamyai
lamyai
Thiruvananthapuram

സംസ്ഥാനത്ത് ചൂട് കൂടുന്നു; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. കണ്ണൂർ, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, ജില്ലകളിൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക.

ഇന്നലെ തൃശൂർ വെള്ളാനിക്കരയാണ് കൂടുതൽ ചൂട് അനുഭവപ്പെട്ടത്. സൂര്യതാപ സാധ്യത കണക്കിലെടുത്ത് വെയിലത്തുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നും നാളെയും ആലപ്പുഴ,കോട്ടയം,തൃശൂർ,കോഴിക്കോട് ജില്ലകളിൽ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡൽഹിയിൽ കനയ്യ കുമാറിന് വേണ്ടി പ്രചാരണം നടത്തി കെജ്‌രിവാൾ; മോദിക്കും മനോജ് തിവാരിക്കും രൂക്ഷവിമർശനം

ക്വാറിയിലെ വെള്ളത്തില്‍ വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ഇന്ന് അന്വേഷണം തുടങ്ങും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തണം; ഹേമന്ത് സോറെൻ്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

SCROLL FOR NEXT