Thiruvananthapuram

മുതലപ്പൊഴിയിൽ വീണ്ടും വളളം തിരയിൽപ്പെട്ടു; മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വളളം തിരയിൽപ്പെട്ടു. മീൻപിടുത്തത്തിന് പോയ വളളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി പൊങ്ങിത്തെറിച്ചാണ് അപകടമുണ്ടായത്. ശാന്തിപുരം സ്വദേശി സാജനാണ് അപകടത്തിൽപ്പെട്ടത്. വളളത്തിൽ തന്നെ വീണതിനാൽ സാജന്റെ പരിക്ക് ഗുരുതരമല്ല.

ഉച്ചയോടുകൂടിയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ തിരയാണടിക്കുന്നത്. മുതലപ്പൊഴി ഹാർബറിനുള്ളിലേക്ക് കഴിഞ്ഞ ദിവസം വള്ളം ഇടിച്ചുകയറിയിരുന്നു.

വള്ളത്തിൽ 26 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. ചൊവ്വാഴ്‌ച 33 മത്സ്യത്തൊഴിലാളികളുമായി വന്ന മറ്റൊരു വള്ളവും മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT