Thiruvananthapuram

പോത്തൻകോട് വീടുകൾ കുത്തിത്തുറന്ന് മോഷണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു വീടുകൾ കുത്തിത്തുറന്ന് മോഷണം. കാട്ടായിക്കോണം ശിവശങ്കര മന്ദിരത്തിൽ വിജയകുമാറിന്റെയും, ശാസ്തവട്ടം തിരുവോണത്തിൽ അധ്യാപകനായ സുനിൽകുമാറിന്റെയും വീടുകളിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. മോഷണ സമയത്ത് രണ്ട് വീടുകളിലും ആളില്ലായിരുന്നു.

വിജയകുമാറും കുടുംബവും ഒരാഴ്ചയായി മകളുടെ കൂടെ മധ്യപ്രദേശിലും സുനിൽകുമാറും ഭാര്യ മഞ്ജുവും രണ്ടുദിവസമായി ചെമ്പഴന്തിയിലെ കുടുംബവീട്ടിലുമായിരുന്നു. ഈ സമയത്താണ് വീടുകളിൽ മോഷണം നടന്നത്. രണ്ടു വീടുകളിലും മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരകൾ കുത്തിത്തുറന്നു. വിജയകുമാറിന്റെ വീട്ടിൽ നിന്നും എന്തൊക്കെയാണ് മോഷണം പോയത് എന്നുള്ള കാര്യം വ്യക്തമല്ല. എന്നാൽ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയതായാണ് പ്രാഥമിക നിഗമനം.

മോഷണ വിവരം അറിഞ്ഞ വിജയകുമാറും കുടുംബവും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സുനിൽകുമാറിന്റെ വീട്ടിൽ നിന്നും വെള്ളി ആഭരണങ്ങളും വാച്ചുകളും കവർന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് സ്ഥലത്തെയും മോഷണത്തിന് പിന്നിൽ ഒരേ സംഘം ആണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

SCROLL FOR NEXT