Tech

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; ഇപ്പൊ ശരിയാക്കാമെന്ന് സക്കര്‍ബര്‍ഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസ്സം. രാത്രി എട്ടേമുക്കാലോടെ രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു.

മൊബൈല്‍ ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തില്‍ തടസ്സം നേരിട്ടു. അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയി. വീണ്ടും ലോഗിന്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പാസ്‌വേര്‍ഡ് തെറ്റാണെന്ന് നോട്ടിഫിക്കേഷന്‍ വരുന്നതായും വിവരമുണ്ട്. മെറ്റയുടെ തന്നെ ആപ്പായ വാട്ട്‌സ് ആപ്പ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കുറച്ച് സമയത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മെറ്റ സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പ്രതികരിച്ചിട്ടുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT