Tech

'ആദായ വിൽപ്പന... ആദായ വിൽപ്പന...'; ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് വമ്പൻ ഡിസ്‌കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഐ ഫോൺ ഉൾപ്പടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കിഴിവ് നൽകി ഫ്ലിപ്പ്കാർട്ട്. ഐഫോൺ 13, ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 12 തുടങ്ങിയ ജനപ്രിയ ഉൽപ്പനങ്ങൾക്കാണ് ഫ്ലിപ്പ്കാർട്ട് വിലക്കിഴിവ് നൽകുന്നത്.

ഐഫോൺ 13 ഫ്ലിപ്കാർട്ടിൽ 58,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിൾ ഐഫോൺ 13ന്റെ പ്രാരംഭ വില 69,900 രൂപയാണ്. അതായത് ഫ്ലിപ്പ്കാർട്ട് 11,401 രൂപ കിഴിവ് നൽകുന്നു. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 57,499 രൂപയ്ക്കും ഇത് വാങ്ങാൻ കഴിയും.

ഐഫോൺ 14 പ്രോ 1,19,999 രൂപയ്ക്ക് ലഭിക്കും. പൊതുവിപണിയിൽ 1,29,900 രൂപയാണ് ഈ ഫോണിന്റെ വില. ഉപയോക്താക്കൾക്ക് 9,901 രൂപയാണ് കിഴിവ് ലഭിക്കുന്നത്. കൂടാതെ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ വാങ്ങുന്നവർക്ക് 3,000 രൂപ കിഴിവുമുണ്ട്.

ഐഫോൺ 14 പ്രോ മാക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫർ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. നിലവിൽ ആപ്പിളിന്റെ ഏറ്റവും ചെലവേറിയ ഫോണുകളിൽ ഒന്നാണിത്. 128 ജിബി സ്റ്റോറേജ് മോഡൽ 1,39,900 രൂപയ്ക്കാണ് ഇന്ത്യയിൽ ലഭ്യമാവുക. ഫ്ലിപ്പ്കാർട്ട് വഴി ആളുകൾക്ക് ഇത് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. 1,27,999 രൂപയാണ് ഈ മോഡലിന് ഫ്ലിപ്പ്കാർട്ടിലെ വില.

40,000 രൂപയിൽ താഴെ മാത്രം ബജറ്റ് ഉള്ളവർക്കായും ഫ്ലിപ്പ്കാർട്ട് നിരവധി ഓഫറുകൾ നൽകുന്നുണ്ട്. 53,999 വിലയ്ക്ക് ഐഫോൺ 12 വാങ്ങാൻ കഴിയും. ആപ്പിളിന്റെ പഴയ മോഡലായ ഐഫോൺ 11ന് 39,749 രൂപയാണ് വില. ഐഫോൺ 14 പ്ലസ് ഫ്ലിപ്പ്കാർട്ട് വഴി 79,999 രൂപ കിഴിവിൽ വാങ്ങാം. ചില ഐഫോണുകൾക്ക് ബാങ്ക് ഓഫറുകളും ഓൺലൈൻ കമ്പനി നൽകുന്നുണ്ട്.

സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കെ കെ ശൈലജയ്ക്കെതിരായ പരാമർശം; കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ജാതി സെൻസസിലൂടെ രാജ്യത്തിന്റെ എക്സ്റേ എടുക്കും, പ്രശ്നങ്ങൾക്ക് പരിഹാരം കാണും; രാഹുൽ ഗാന്ധി

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയും ആലോചിച്ച് കോണ്‍ഗ്രസ്

കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും:അമിത്ഷാ

SCROLL FOR NEXT