Sports

അന്താരാഷ്ട്ര ഫുട്‍ബോളിൽ 150-ാം മത്സരം, സുനിൽ ഛേത്രിക്ക് എ ഐ എഫ് എഫിന്റെ ആദരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അന്താരാഷ്ട്ര ഫുട്‍ബോളിൽ തന്റെ 150-ാം മത്സരത്തിലേക്ക് കടക്കുന്ന സുനിൽ ഛേത്രിയെ ആദരിക്കാനൊരുങ്ങി അഖിലേന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ. ചൊവ്വാഴ്ച ഗുവാഹത്തി യിൽ നടക്കുന്ന അഫ്‌ഗാനിസ്ഥാനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി താരത്തെ ആദരിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു. പാകിസ്ഥാനെതിരെ 2005 ലായിരുന്നു അരങ്ങേറ്റ മത്സരം. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടുകയും ചെയ്തു. ഇതുവരെ 149 കളിയിൽനിന്ന് 93 ഗോൾ നേടി. അന്താരാഷ്ട്ര ഫുട്‍ബോളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ ഗോൾ വേട്ടയിൽ മൂന്നാമതാണ് ഇന്ത്യയുടെ ക്യാപ്പ്റ്റൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവരാണ് ഛേത്രിക്കുമുന്നിലുള്ളത്.

ഫുട്‍ബോളിൽ തന്നെ അസാധാരണ നേട്ടമാണ് അദ്ദേഹത്തിന്റേത്, ഇന്ത്യൻ ഫുട്‌ബോളിനെ കൂടുതൽ ഉയരത്തിലെത്തിക്കുന്നതിന് ഇത്തരം നേട്ടങ്ങൾ കാരണമാകും’’ ആദരിക്കൽ ചടങ്ങ് പ്രഖ്യാപിച്ച് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.

ഇന്ത്യയുടെ അണ്ടർ 20 , 23 ടീമുകളുടെ ക്യാപ്റ്റനായിരുന്ന ഛേത്രി മോഹൻ ബഗാനിലൂടെയാണ് പ്രഫഷണൽ ഫുട്‍ബോളിലേക്ക് കടക്കുന്നത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്‌സിയുടെ താരമായ 39 കാരന്റെ കരിയറിൽ ഒരു ഐ എസ് എൽ കിരീടം, നാല് ഐ ലീഗ് കിരീടം, രണ്ട് ഫെഡറേഷൻ കപ്പ് , ഒരു ഡ്യൂറന്റ് കപ്പ് , എന്നിവ നേടി. ഇന്ത്യക്കായി നാല് സാഫ് ചാംപ്യൻഷിപ്പും മൂന്ന് നെഹ്‌റു കപ്പും രണ്ട് ഇന്റർ കോണ്ടിനെന്റൽ കപ്പും ഒരു ട്രൈ നേഷൻ കപ്പും ഒരു എഎഫ്സി കപ്പും നേടി കൊടുത്തു.

നിരവധി തവണ അഖിലേന്ത്യാ ഫുട്‍ബോൾ ഫെഡറേഷന്റെ പ്ലേയർ ഓഫ് ദി ഇയർ അയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ്, സൂപ്പർ കപ്പ് തുടങ്ങി ആഭ്യന്തര ടൂർണമെന്റുകളിൽ ഒന്നിലധികം തവണ പ്ലേയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. നാല് തവണ സാഫ് കപ്പിന്റെ പ്ലേയർ ഓഫ് ദി ടൂർണമെന്റും മൂന്ന് തവണ ടൂർണമെന്റ് ടോപ് സ്‌കോററുമായി.

മുഴുവന്‍ വിവരങ്ങളും പരസ്യം; സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍

നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോർമറിലേക്ക് ഇടിച്ചുകയറി,മിനിറ്റുകള്‍ക്കകം തീപടർന്നു;സിസിടിവി ദൃശ്യങ്ങള്‍

മിൽമ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

ടിടിഇയെ ആക്രമിച്ച സംഭവം; 'കണ്ണടച്ച്' റെയില്‍വേ പൊലീസ്, അക്രമിയുടെ ഫോട്ടോ കൈമാറിയിട്ടും അന്വേഷണമില്ല

മുബൈയില്‍ പരസ്യ ബോർഡ് തകർന്ന് അപകടം; മരണം പതിനാലായി, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

SCROLL FOR NEXT