Sports

മലേഷ്യൻ ഓപ്പണിൽ പൊരുതി വീണ് സ്വാതികും ചിരാ​ഗും; ചൈനീസ് സംഘത്തിന് കിരീടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ക്വലാലംപൂർ: മലേഷ്യൻ ഓപ്പണിൽ പൊരുതി വീണ് സ്വാതിക് സായിരാജ് റങ്കിറെഡ്ഡി - ചിരാ​ഗ് ​ഷെട്ടി സഖ്യത്തിന് തോൽവി. ഒന്നിനെതിരെ രണ്ട് ​ഗെയിമുകൾക്ക് ചൈനയുടെ വാങ് ചാങ് - ലിയാങ് വെയ് കെങ് സഖ്യം വിജയിച്ചു. ആദ്യ ​ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ സംഘം പരാജയപ്പെട്ടത്. സ്കോർ 21-9, 18-21, 17-21.

ആദ്യ ​ഗെയിമിൽ ഇന്ത്യൻ സംഘം അനായാസം മുന്നേറി. ഇന്ത്യൻ സഖ്യത്തിന് ഒരു വെല്ലുവിളി ഉയർത്താൻ പോലും എതിരാളികൾക്ക് കഴിഞ്ഞില്ല. ആദ്യ ​ഗെയിം 21-9 എന്ന സ്കോറിന് സ്വാതികും ചിരാഗും സ്വന്തമാക്കി. എന്നാൽ നിർണായകമായ രണ്ടാം ​ഗെയിമിൽ ചൈനീസ് സംഘം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി. ആദ്യം 6-11ന് വാങ് ചാങും ലിയാങ് വെയ് കെങും മുന്നിലെത്തി. ഇന്ത്യൻ സംഘം ശക്തമായി പോരാടിയത് ചൈനയുടെ അനായാസ ജയം ഒഴിവാക്കി. എങ്കിലും 18-21ന് ചൈനീസ് സംഘം ​ഗെയിം പിടിച്ചെടുത്തു.

ഇരുസംഘങ്ങളും ഓരോ ​ഗെയിം വിജയിച്ചതോടെ മത്സരം കടുത്തു. അവസാന ​ഗെയിമിൽ വിജയിക്കുന്നവർ മലേഷ്യൻ ഓപ്പൺ സ്വന്തമാക്കും. മൂന്നാം ​ഗെയിമിന്റെ തുടക്കത്തിൽ ഇന്ത്യൻ സംഘം മുന്നേറി. ഒരു ഘട്ടത്തിൽ 10-3 എന്ന നിലയില്‍ ഇന്ത്യൻ സഖ്യം മുന്നിലായിരുന്നു. എന്നാൽ ചൈനീസ് പോരാട്ടം ശക്തിപ്പെട്ടതോടെ കളിമാറി. സ്കോർ നില 12-12ലേക്ക് എത്തി. പിന്നീട് ചൈനീസ് സംഘം മെല്ലെ മുന്നേറി. ഒടുവിൽ 17-21ന് ​ഗെയിം പിടിച്ചെടുത്തു. ഒപ്പം വിജയവും.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT