Sports

സെൻസേഷണൽ സിന്നർ; നൊവാക് ജോക്കോവിച്ചിനെ ഒരു ദിവസം രണ്ട് തവണ തോൽപ്പിച്ച് ജാനിക് സിന്നർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലാ​ഗ: ‌ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ രണ്ട് തവണ തോൽപ്പിച്ച് ജാനിക് സിന്നർ. ഡേവിസ് കപ്പ് സെമി ഫൈനലിനിടെയാണ് അപൂർവ്വ നേട്ടം സിന്നർ സ്വന്തമാക്കിയത്. ആദ്യം സിം​ഗിൾസിലും പിന്നീട് ഡബിൾസിലും ജോക്കോവിച്ചിനെ സിന്നർ പരാജയപ്പെടുത്തി. ഇതോടെ സെർബിയയെ തോൽപ്പിച്ച് 25 വർഷത്തിന് ശേഷം ഇറ്റലി ഡേവിസ് കപ്പിന്റെ സെമിയിൽ കടന്നു. ഡേവിസ് കപ്പ് സിംഗിൾസിൽ 21 തുടർവിജയങ്ങളെന്ന ജോക്കോവിച്ചിന്റെ റെക്കോർഡും തകർന്നുവീണു.

സിം​ഗിൾസിൽ 6-2, 2-6, 7-5 എന്ന പോയിന്റിനായിരുന്നു സിന്നറിന്റെ വിജയം. ഡബിൾസിൽ ലോറെൻസോ സോനെഗോയോടൊപ്പം ചേർന്നാണ് സിന്നർ, ജോക്കോവിച്ച്-മിയോമിർ കെക്മാനോവിച്ച് സഖ്യത്തെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നർ സഖ്യത്തിന്റെ വിജയം. സ്കോർ 6-3, 6-4.

കഴിഞ്ഞ 12 ദിവസത്തിൽ മൂന്നാം തവണയാണ് സിന്നറും ജോക്കോവിച്ചും നേർക്കുനേർ വരുന്നത്. എടിപി വേൾഡ് ടൂർ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജോക്കോവിച്ചിനായിരുന്നു ജയം. ഡേവിസ് കപ്പിന്റെ ഫൈനലിൽ ഇറ്റലി, ഓസ്ട്രേലിയയെ നേരിടും.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT