Sports

നോൺ സ്റ്റോപ് നീരജ്, ജിന്നാണ് ജെന; ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും എറിഞ്ഞിട്ട് ഇന്ത്യൻ താരങ്ങൾ. പ്രതീക്ഷിച്ച പോലെ ഇന്ത്യൻ താരം നീരജ് ചോപ്രയാണ് സ്വർണ മെഡൽ നേടിയത്. 88.88 ദൂരമെറിഞ്ഞാണ് നീരജിന്റെ നേട്ടം. സീസണിലെ ഏറ്റവും മികച്ച ദൂരമാണ് നീരജ് ഏഷ്യൻ ​ഗെയിംസിൽ പിന്നിട്ടത്. ഒളിംപിക്സ് സ്വർണ മെഡൽ ജേതാവും ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിനും ശേഷം ഏഷ്യൻ ​ഗെയിംസിലും സുവർണ നേട്ടം ആവർത്തിച്ചിരിക്കുകയാണ് നീരജ്.

നീരജിനൊപ്പം കിഷോർ കുമാർ ജെന്നയും മികച്ച പ്രകടനം നടത്തി. ഒരു ഘട്ടത്തിൽ നീരജിനെ പോലും ഞ്ഞെട്ടിച്ച് കിഷോർ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. മികച്ച വ്യക്തി​ഗ​ത നേട്ടത്തോടെ 87.54 മീറ്റർ ജാവലിൻ എറിഞ്ഞാണ് കിഷോർ കുമാർ വെള്ളി മെഡൽ നേടിയത്. ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനവും കിഷോർ നേടിയിരുന്നു. ഏഷ്യൻ ​ഗെയിംസിലെ പ്രകടനത്തോടെ കിഷോർ കുമാർ പാരിസ് ഒളിംപിക്സിനും യോ​ഗ്യത നേടി.

ഏഷ്യൻ ​ഗെയിംസ് 11 ദിനം പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ മെഡൽ നേട്ടം 81ലേക്ക് ഉയർന്നു. 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ഉൾപ്പെടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. ഏഷ്യൻ ​ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ വേട്ടയാണിത്. പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

സംസ്ഥാനത്ത് വേനല്‍ മഴ ശക്തം; വെള്ളക്കെട്ടിലും മിന്നലിലും വ്യാപക നാശം

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഭരണഘടനയില്‍ സുവ്യക്തം; ഇറാനില്‍ മുഹമ്മദ് മൊഖ്ബര്‍ താല്‍കാലിക പ്രസിഡന്റാകും

അധ്യാപക കൊള്ള: വാങ്ങിയത് മൂന്ന് സ്‌കൂളുകള്‍, കോടികളുടെ ഇടപാട്, പ്രവീണിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT