Sports

യു എസ് ഓപ്പൺ; പുരുഷവിഭാഗം ഫൈനലിൽ ജോക്കോവിച്ച്- മെദ്‍വദേവ് പോരാട്ടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യുയോർക്: യു എസ് ഓപൺ പുരുഷ സിം​ഗിൾസ് ഫൈനലിൽ, നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് ഏറ്റുമുട്ടുക റഷ്യയുടെ ഡാനിൽ മെദ്‍വദേവിനോട്. ഞായറാഴ്ചയാണ് ഫൈനല്‍.

നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്‍വദേവ് ഫൈനലിൽ കടന്നത്. ആവേശം നിറഞ്ഞ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‍വദേവ് അൽകരാസിനെ കീഴടക്കിയത്. ആദ്യ രണ്ട് സെറ്റും നേടി മേല്‍ക്കൈ വ്യക്തമാക്കിയ മെദ്‍വദേവിനെതിരേ മൂന്നാം സെറ്റില്‍ അൽകരാസ് തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റും നേടി റഷ്യന്‍ താരം ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. സ്‌കോര്‍: 6-3, 6-1, 3-6, 6-3. 2021ലെ ചാമ്പ്യനാണ് ഡാനിൽ മെദ്‍വദേവ്. അന്നും ഫൈനലില്‍ ജോക്കോവിച്ചായിരുന്നു എതിരാളി.

സെമിഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോകോവിച്ച് ഫൈനലിലെത്തിയത്. സ്കോർ 6-3, 6-2, 7-6. പത്താം തവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പൺ ഫൈനലിലെത്തുന്നത്.

24ാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാകും ജോക്കോവിച്ച് ഫൈനലിനിറങ്ങുക. 36 കാരനായ ജോക്കോവിച്ച് യു എസ് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കിരീടം നേടിയാല്‍ മാര്‍ഗരറ്റ് കോര്‍ട്ട് സ്വന്തമാക്കിയ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരത്തിനുള്ള റെക്കോഡ് ജോക്കോവിച്ചും സ്വന്തമാക്കും. മെദ്‍വദേവിന് ഇത് അഞ്ചാം ​ഗ്രാൻഡ് സ്ലാം ഫൈനലാണ്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT