Sports

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻ്റൺ; പി വി സിന്ധു പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. അമേരിക്കയുടെ ബെയ്‌വന്‍ സാങ്ങിനോടായിരുന്നു പി വി സിന്ധു കീഴടങ്ങിയത്. നേരിട്ടുള്ള ​ഗെയിമുകൾക്കായിരുന്നു സിന്ധുവിൻ്റെ തോൽവി. ആദ്യ ​ഗെയിമിൽ ബെയ്‌വൻ അനായാസം വിജയിച്ചു. രണ്ടാം ​ഗെയിമിൽ സിന്ധു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടന്നില്ല. സ്കോർ 13-21, 17-21.

മൂന്ന് വർഷത്തിനിടെ ആദ്യമായാണ് സിന്ധുവും ബെയ്വാനും പരസ്പരം ഏറ്റുമുട്ടുന്നത്. ഇതുവരെ 10 തവണ ഇരുവരും ഏറ്റുമു‌ട്ടിയതിൽ ആറിലും ജയം സിന്ധുവിനായിരുന്നു. പക്ഷേ ഇത്തവണ മത്സരം വെറും 39 മിനിറ്റിൽ അവസാനിച്ചു. രണ്ടാം ​ഗെയിമിൽ 16-16 എന്ന് സ്കോർ സമനിലയിൽ എത്തിച്ചത് മാത്രമായിരുന്നു സിന്ധുവിൻ്റെ നേട്ടം.

ആദ്യ റൗണ്ടിൽ അഷ്മിത ചാലിയയെയും പ്രീക്വാർട്ടറിൽ ആകർഷി കശ്യാപിനെയും കീഴടക്കിയായിരുന്നു സിന്ധു ക്വാർട്ടറിലെത്തിയത്. ഈ വർഷത്തെ ഏഴ് ടൂർണമെന്റുകളിൽ സിന്ധു ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. ആ​ഗസ്റ്റ് 21 ന് ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് ആരംഭിക്കാനിരിക്കെ സിന്ധുവിൻ്റെ ഫോം ഇന്ത്യയ്ക്ക് ആശങ്കയാണ്.

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

SCROLL FOR NEXT