Sports

യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി വി സിന്ധു പുറത്ത്, ലക്ഷ്യാ സെന്‍ സെമിയില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലോവ: യുഎസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഒരേ ദിനം ജയവും തിരിച്ചടിയും നേരിട്ട് ഇന്ത്യ. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യാ സെന്‍ സെമിയിലെത്തിയപ്പോള്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് പി വി സിന്ധു പരാജയപ്പെട്ട് പുറത്തായി. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ ശങ്കര്‍ മുത്തുസ്വാമിയെ കീഴടക്കിയാണ് ലക്ഷ്യ സെമിയിലേക്ക് പ്രവേശിച്ചത്.

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനായ ലക്ഷ്യാ സെന്‍ 2110, 21-17 എന്ന സ്‌കോറിനാണ് ശങ്കര്‍ മുത്തുസ്വാമിയെ പരാജയപ്പെടുത്തിയത്. ജൂലൈ പത്തിന് അവസാനിച്ച കനേഡിയന്‍ ബാഡ്മിന്റണില്‍ ചാംപ്യനായ ലക്ഷ്യ യുഎസ് ഓപ്പണിലും മികച്ച ഫോമാണ് കാഴ്ച വെക്കുന്നത്. ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷിഫെങ്ങിനെയാണ് 12-ാം നമ്പര്‍ താരമായ ലക്ഷ്യ സെമിയില്‍ നേരിടുക.

വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഗാവോ ഫാങ് ജീയോടാണ് ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവും ലോക 15-ാം നമ്പര്‍ താരവുമായ പി വി സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സിന്ധു പരാജയം വഴങ്ങിയത്. സ്‌കോര്‍: 20-22, 12-21. ഞായറാഴ്ചയാണ് വനിതാ സിംഗിള്‍സ് ഫൈനല്‍.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT