Sports

വിംബിൾഡണിൽ അൽകാരാസ് സെമിയിൽ; എലേന റൈബാകിന പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: വിംബിൾഡൺ ടെന്നിസ് ടൂർണ്ണമെന്റിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരാസ് സെമിയിൽ. ഡെൻമാർക്ക് താരം ഹോൾ​ഗർ റൂണയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് അൽകാരാസിന്റെ മുന്നേറ്റം. ആദ്യ സെറ്റിൽ ടൈബ്രേയ്ക്കർവരെ മത്സരം നീണ്ടു. എന്നാൽ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും അൽകാരാസിന് കാര്യമായ വെല്ലുവിളി ഉയർത്താൻ റൂണയ്ക്ക് കഴി‍ഞ്ഞില്ല. സ്കോർ 7-6 (7-3), 6-4, 6-4. സെമിയിൽ ഡാനിൽ മെദ്‌വദേവാണ് അൽകാരാസിൻ്റെ എതിരാളി.

മറ്റൊരു ക്വാർട്ടറിൽ ഡാനിൽ മെദ്‌വദേവ് കടുത്ത പോരാട്ടത്തിനൊടുവിൽ അമേരിക്കയുടെ ക്രിസ്റ്റഫർ യൂബാങ്ക്സിനെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് ഡാനിയേൽ മെദ്‌വദേവ് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ യൂബാങ്ക്സ് ശക്തമായി തിരിച്ചുവന്നു. മൂന്നാം സെറ്റും നേടിയ യൂബാങ്ക്സ് മെദ്‌വദേവിനെ ഞെട്ടിച്ചു. നാലാം സെറ്റിൽ ടൈബ്രേയ്ക്കർ വരെ നീണ്ട പോരാട്ടത്തിൽ മെദ്‌വദേവ് സെറ്റ് സ്വന്തമാക്കി. അവസാന സെറ്റിൽ യൂബാങ്ക്സിനെ അനായാസം മറികടന്ന് മെദ്‌വദേവ് സെമിയിലേക്ക് മുന്നേറി. സ്കോർ 6-4, 1-6, 4-6, 7-6 (7-4), 6-1.

വനിതാ സിം​ഗിൾസിൽ ടുനീഷ്യയുടെ ഒൻസ് ജാബറെയാണ് നിലവിലത്തെ ചാമ്പ്യൻ എലേന റൈബാകിനയെ കീഴടക്കിയത്. ആദ്യ സെറ്റിൽ ടൈബ്രേയ്ക്കർ വരെ നീണ്ട പോരാട്ടത്തിൽ എലേന വിജയിച്ചു. എന്നാൽ രണ്ടാം സെറ്റിൽ ഒൻസ് തിരിച്ചുവന്നു. അവസാന സെറ്റിൽ 6-1 എന്ന സ്കോറിന് അനായാസം ഒൻസ് വിംബിൾഡൺ ചാമ്പ്യനെ മറികടന്നു. സ്കോർ 6-7 (5-7), 6-4, 6-1. മറ്റൊരു ക്വാർട്ടറിൽ ബെലാറൂസിൻ്റെ അരീന സബലേങ്ക അമേരിക്കയുടെ മാഡിസൻ കീസിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകൾക്കാണ് സബലേങ്കയുടെ വിജയം. സ്കോർ 6-2, 6-4. സെമിയിൽ ഒൻസ് ജാബറെയാണ് സബലേങ്കയുടെ എതിരാളികൾ.

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

കെജ്‌രിവാളിന്റെ പിഎ പാർട്ടി എംപിയെ അതിക്രമിച്ച കേസ്; തിരഞ്ഞെടുപ്പ് ആയുധമാക്കാൻ ബിജെപി

SCROLL FOR NEXT