Sports

വിംബിള്‍ഡണില്‍ അട്ടിമറി; സിറ്റ്‌സിപാസ് പുറത്ത്, മെദ്‌വെദേവും എലെന റൈബാക്കിനയും ക്വാര്‍ട്ടറില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടന്‍: വിംബിള്‍ഡണില്‍ ലോക അഞ്ചാം നമ്പര്‍ താരമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അതേസമയം ലോക മൂന്നാം നമ്പര്‍ താരമായ ഡാനില്‍ മെദ്‌വെദേവും എലെന റൈബാക്കിനയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വാക്ക് ഓവറിലൂടെയാണ് ഇരുവരും ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്.

വന്‍ അട്ടിമറിയിലൂടെയാണ് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അമേരിക്കയുടെ ക്രിസ്റ്റഫര്‍ യുബാങ്ക്‌സാണ് അട്ടിമറിയിലൂടെ സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 7-6, 3-6, 6-4, 6-4. ആദ്യ സെറ്റ് തോല്‍വി വഴങ്ങിയെങ്കിലും മറ്റ് നാല് സെറ്റുകളിലും വമ്പന്‍ വിജയം നേടിയാണ് യുബാങ്ക്‌സ് ഗ്രീക്ക് താരത്തെ തോല്‍പ്പിച്ചത്.

ആദ്യമായാണ് റഷ്യന്‍ താരമായ മെദ്‌വെദേവ് വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി ലെഹക്കെയായിരുന്നു മെദ്‌വെദേവിന്റെ എതിരാളി. നാലാം റൗണ്ട് മത്സരത്തിലെ രണ്ടാം സെറ്റിനൊടുവില്‍ പരിക്കേറ്റതോടെ ലെഹക്കെ പിന്മാറുകയായിരുന്നു. ഇതോടെയാണ് 6-4, 6-2 എന്ന സ്‌കോറില്‍ മുന്നിട്ട് നിന്ന മെദ്‌വെദേവിനെ വിജയിയായി പ്രഖ്യാപിച്ചത്.

നിലവിലെ വനിതാ സിംഗിള്‍സ് ചാമ്പ്യനായ എലെന റൈബാക്കിനയും ക്വാര്‍ട്ടറിലെത്തി. ലോക 13-ാം നമ്പര്‍ താരമായ റൈബാക്കിന ബ്രസീലിന്റെ ഹാഡഡ് മായിയെയാണ് പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടത്. 4-1ന് റൈബാക്കിന ലീഡെടുത്ത് നില്‍ക്കുമ്പോഴാണ് പുറംവേദനയെ തുടര്‍ന്ന് ഹാഡഡ് പുറത്താവുന്നത്. വിജയത്തോടെ അവസാന എട്ടിലെത്താന്‍ റൈബിക്കാനയ്ക്കായി.

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം

ഉത്തരേന്ത്യയിൽ ബിജെപിക്ക് കാലിടറും, 80 മുതൽ 95 സിറ്റിങ്ങ് സീറ്റുകൾ വരെ നഷ്ടമാകും: പരകാല പ്രഭാകർ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്: കേസെടുത്ത് പൊലീസ്

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കല്‍; മാര്‍ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

SCROLL FOR NEXT