Sports

വിംബിൾഡണിൽ പ്രീക്വാർട്ടർ നാളെ മുതൽ; നിക്കോളാസ് ജെറിയെ തോൽപ്പിച്ച് അൽകാരാസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: വിംബിൾഡൺ ടെന്നിസ് ടൂർണ്ണമെന്റിൽ മൂന്നാം റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പ്രീക്വാർട്ടർ ഉറപ്പിച്ച് കരുത്തർ മുന്നോട്ട്. ചൈനയുടെ നിക്കോളാസ് ജെറിയെ തോൽപ്പിച്ച് ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരാസ് പ്രീക്വാർട്ടറിൽ കടന്നത്. ആദ്യ സെറ്റ് കാർലോസ് സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ നിക്കോളാസ് തിരിച്ചുവന്നു. മൂന്നും നാലും സെറ്റുകൾ പിടിച്ചെടുത്തതോടെയാണ് അൽകാരാസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്.

നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിന് പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കാഷാണ് പ്രീക്വാർട്ടറിൽ എതിരാളി. സ്വിറ്റ്സർലാൻ്റ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കയെ തോൽപ്പിച്ചാണ് ജോക്കോവിച്ച് പ്രീക്വാട്ടർ ഉറപ്പിച്ചത്. ആദ്യ രണ്ട് സെറ്റിലും അനായാസം ജോക്കോ വിജയം നേടി. മൂന്നാം സെറ്റിൽ ടൈബ്രേക്കറിലായിരുന്നു ജോക്കോയുടെ ജയം. സ്കോർ 6-3, 6-1, 7-6(7-5).

വനിതാ സിം​ഗിൾസിൽ ഇ​ഗ സ്വാംതെക്കും എലീന സ്വീറ്റോളിനയും നാളെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇറങ്ങും. സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസികാണ് ഇ​ഗയുടെ എതിരാളി. ബെലാറൂസിൻ്റെ വിക്ടോറിയ അസറങ്കയെയാണ് എലീന പ്രീക്വാർട്ടറിൽ നേരിടുക.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT