Sports

വിംബിൾഡണിന് സുരക്ഷ ശക്തമാക്കി, നടപടി പരിസ്ഥിതിവാദികളുടെ പ്രതിഷേധങ്ങൾക്കിടെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: വിംബിൾഡൺ ടെന്നിസ് ടൂർണ്ണമെന്റിന് സുരക്ഷ ശക്തമാക്കി അധികൃതർ. സമീപകാലത്ത് കായിക മത്സരങ്ങൾക്കിടെ പരിസ്ഥിതി വാദികളുടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. പ്രതിഷേധക്കാർ ഓറഞ്ച് പൊടികൾ ​ഗ്രൗണ്ടിലും കളിക്കാരുടെ നേരെയും വിതറിയിരുന്നു.

മറ്റ് കായിക മത്സരങ്ങളിൽ ഉണ്ടായ സംഭവവികാസങ്ങൾ വിംബിൾഡണിൽ ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പ് നൽകി. സുരക്ഷാ സംവിധാനങ്ങളിൽ പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും ഇം​ഗ്ലീഷ് ക്ലബുകളുടെ മുഖ്യ ഭാരവാഹി സാലി ബോൾട്ടൺ പറഞ്ഞു. എല്ലാ വർഷവും ന​ഗരത്തിലെ പൊലീസുമായും മറ്റ് ഏജൻസികളുമായും സുരക്ഷാ ക്രമീകരണങ്ങൾ നടത്തും. ഇത്തവണ ​പ്രവേശന കവാടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ ക്രമീകരിച്ചിട്ടുണ്ട്. അകത്തേയ്ക്ക് കയറുന്ന ഓരോത്തരുടെയും ബാ​ഗുകൾ പരിശോധിക്കും. കൂടുതൽ സമയം പരിശോധനകൾക്ക് എടുക്കുന്നതിന്റെ കാരണം ഓരോരുത്തരോടും വിശദീകരിക്കുന്നുണ്ടെന്നും സാലി ബോൾട്ടൺ വ്യക്തമാക്കി. പരിസ്ഥതി സൗഹൃദ സാഹചര്യങ്ങളിലാണ് വിംബിൾഡൺ നടത്തുന്നതെന്ന് അധികൃതർ അവകാശപ്പെട്ടു. ടെന്നിസ് മത്സരങ്ങൾ കാണാൻ എത്തുന്നവർക്ക് മികച്ച അന്തരീക്ഷം ഒരുക്ക​ണമെന്നും സാലി ബോൾട്ടൺ അഭ്യർത്ഥിച്ചു.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയാണ് നേരത്തെ പരിസ്ഥിതി അനുകൂലികളുടെ പ്രതിഷേധം ഉണ്ടായത്. കഴിഞ്ഞ 18 മാസത്തിനിടെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഉൾപ്പടെ നിരവധി മത്സരങ്ങൾ പരിസ്ഥിതി അനുകൂലികൾ തടസപ്പെടുത്തിയിരുന്നു. തുടർന്നാണ് വിംബിൾഡണിൽ സുരക്ഷ ശക്തമാക്കാൻ സംഘാടകർ തീരുമാനിച്ചത്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT