Sports

ലോക ടെന്നിസ് റാങ്കിങ്ങിൽ സ്പാനിഷ് താരം കാർലോസ് അൽക്കറാസ് ഒന്നാമത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ : ലോക ടെന്നിസ് റാങ്കിങ്ങിൽ കാർലോസ് അൽക്കറാസ് വീണ്ടും ഒന്നാം സ്ഥാനത്ത്. ക്യൂൻസ് ക്ലബ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതോടെയാണ് കാർലോസ് റാങ്കിങ്ങിൽ വീണ്ടും ഒന്നാമത് എത്തിയത്. നൊവാക് ജോകോവിച്ചിനെ മറികടന്നാണ് കാർലോസിൻ്റെ മുന്നേറ്റം. പുൽക്കോർട്ടിൽ മൂന്നാമത്തെ ടൂർണമെൻ്റ് മാത്രം കളിക്കുന്ന അൽക്കറാസിൻ്റെ ആദ്യ കിരീടമാണിത്. ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനാറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് കാർലോസ് തോൽപ്പിച്ചത്. സ്കോർ 6-4, 6-4. ലോക റാങ്കിൽ ഒന്നാം സ്ഥാനത്തുള്ള കാർലോസിന് 7,675 പോയിൻ്റുണ്ട്. 7,595 പോയിൻ്റോടെ ജോകോവിച്ച് തൊട്ടുപിന്നിലുണ്ട്. 2022 ൽ യുഎസ് ഓപ്പണിൽ കാസ്പർ റൂഡിനെ തോൽപ്പിച്ചായിരുന്നു നേരത്തെ സ്പാനിഷ് താരം കാർലോസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്.

അതിനിടെ വിംബിൾഡൺ കിരീട സാധ്യതയിൽ മുന്നിലുള്ളത് ജോകോവിച്ചിനെന്ന് കാർലോസ് പറഞ്ഞു. വിംബിൾഡണിൽ മറ്റ് താരങ്ങളെക്കാൾ വിജയം നേടിയിട്ടുള്ളത് ജോക്കോ ആണ്. നൊവാകിനെ ഫൈനലിൽ തോൽപ്പിക്കുകയാണ് തൻ്റെ ലക്ഷ്യം. വിജയത്തിനായി തന്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കും. സമീപകാലത്തെ പ്രകടനങ്ങളിൽ താൻ സംതൃപ്തനാണ്. വിംബിൾഡണിന് മുമ്പ് തനിക്ക് ആത്മവിശ്വാസം വർദ്ധിച്ചതായും കാർലോസ് വ്യക്തമാക്കി.

രണ്ട് ആഴ്ച മുമ്പാണ് ജോക്കോവിച്ച് ലോക ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെ എത്തിയത്. വിംബിൾഡണിന് ഒരുങ്ങുന്ന ജോക്കോയ്ക്ക് കിരീടം നിലനിർത്തുകയാണ് ലക്ഷ്യം. 2013 ൽ ആൻ്റി മറെയോട് തോറ്റ ശേഷം വിംബിൾഡൺ ഫൈനലിൽ നൊവാക് തോൽവി അറി‍ഞ്ഞിട്ടില്ല. 2013 ന് ശേഷം നടന്ന എട്ട് വിംബിൾഡണിൽ ആറിലും കിരീടം സെർബിയൻ താരത്തിനാണ്. 2018 മുതൽ തുടർച്ചയായി ജോക്കോ‌വിച്ച് തന്നെയാണ് വിംബിൾഡണിൽ കിരീടം കൈവശം വെച്ചിരിക്കുന്നത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT