Special

ആലിയ ഇൻ ലവ്, ആ പ്രവചനം തെറ്റിയില്ല; ഒരു 12 കാരിയുടെ ആരാധന പ്രണയമായ കഥ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബോളിവുഡിന്റെ താര സുന്ദരിമാരിൽ മാറ്റി നി‍‍ർത്താനാകാത്ത താരമാണ് ആലിയ ഭട്ട്. താര കുടുംബത്തിൽ നിന്നെത്തിയ ആലിയയെ ചെറുപ്പം മുതൽ ബോളിവുഡ് സിനിമ ലോകത്തിന് പരിചയമുണ്ടെങ്കിലും ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാം വിധം നേട്ടമുണ്ടാക്കി ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്കും അവിടെ നിന്ന് ആഗോള ലക്ഷ്വറി ബ്രാൻഡിന്റെ അംബസഡർ വരെയാകാൻ സാധിച്ചതും താരപുത്രി എന്നതിനപ്പുറം ആലിയയുടെ കഠിന പ്രയത്നം കൊണ്ടുകൂടിയാണ്. ആലിയയുടെ സിനിമ പോലെ ച‍ർ‍ച്ച ചെയ്ത മറ്റൊരു വാർത്തയാണ് താരത്തിന്റെ പ്രണയവും വിവാഹവുമൊക്കെ. ബോളിവുഡ് ആഘോഷമാക്കിയ ആ പ്രണയകഥ ആലിയ എന്ന താരത്തിന്റെ അല്ല ഒരു 12 വയസുകാരിയുടെ അഭിനിവേശത്തിൽ നിന്ന് തുടങ്ങിയതാണ്. ഇന്ന് 31 വയസിന്റെ യൗവ്വനത്തിൽ നിൽക്കുന്ന ആലിയയുടെ ആ പ്രണയകഥ അറിയാം.

ആലിയ രൺബീ‍ർ പ്രണയകഥ സിനിമലോകം എറ്റെടുക്കുന്നത് ഇന്ത്യൻ സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ഒരു വെളിപ്പെടുത്തലിൽ നിന്നാണ്. 2018-ൽ നടി നേഹ ദുപിയ അവതരിപ്പിച്ച ഒരു ഫാഷൻ പരിപാടിക്കിടെ ഇന്ത്യൻ സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര നടത്തിയ ഒരു പ്രവചനത്തെ തുടര്‍ന്നാണ് ആലിയ-രൺബീ‍ർ പ്രണയകഥ സിനിമലോകത്ത് തന്നെ സംസാര വിഷയമാകുന്നത്. പ്രണയത്തിലായിട്ട് അത് തുറന്ന് പറയാത്ത ജോഡികളാര്?, പ്രണയത്തിലാകാൻ പോകുന്നവരാരൊക്കെ?, 2018-ൽ പിരിയാൻ പോകുന്നതാര്? എന്നീ ചോദ്യങ്ങൾക്ക് പരിപാടിയുടെ അതിഥിയായെത്തിയ മനീഷ് മൽഹോത്ര പറഞ്ഞ മറുപടി ഇങ്ങനെ പിരിയാൻ പോകുന്നത് ആലിയ ഭട്ടും സിദ്ധാർത്ഥ് മൽഹോത്രയും പ്രണയിക്കാൻ പോകുന്നത് ആലിയയും രൺബീ‍ർ കപൂറും. ഇതോടെ ബോളിവുഡ് ക്യാമറ കണ്ണുകൾ ആലിയ-റൺബീ‍ർ പ്രണയ ജോഡികളിലേക്ക് തിരിയുകയായിരുന്നു...

2005ൽ സഞ്ജയ് ലീല ബൻസാലി തന്റെ സിനിമയ്ക്ക് വേണ്ടി ഒരു ഓഡിഷൻ നടത്തി. അഭിനയമെന്ന മോഹവുമായി സഞ്ജയ്‍യുടെ സെറ്റിലെത്തുന്ന ആലിയയ്ക്ക് അന്ന് 12 വയസ്. ഒരു ചെറിയ വേഷം ചെയ്യാനായി ഓടി എത്തിയ ആലിയ ഓഡിഷൻ സെറ്റിൽ വെച്ചാണ് രൺബീറിനെ ആദ്യമായി കാണുന്നത്. അസിസ്റ്റൻഡ് ഡയറക്ടറായിരുന്ന ആ 23 കാരനോട് കണ്ട മാത്രയിൽ ക്രഷ് തോന്നിയിരുന്നതായി താരം തന്നെ പിന്നീടൊരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ആലിയ ഭട്ട് ബോളിവുഡ് സിനിമയുടെ ക്യൂട്ട് മുഖമായി മാറിയതിനൊപ്പം തന്നെ ഗോസിപ്പുകളിലും ഇടം പിടിച്ചിരുന്നു. പിന്നീട് ബോളിവുഡ് ആഘോഷിച്ചത് നടൻ സിദ്ധാർത്ഥ് മൽഹോത്രയും താരവും തമ്മിൽ പ്രണയത്തിലാണെന്ന വാര്‍ത്തയായിരുന്നു. അതേസമയം രൺബീർ കപൂർ ബോളിവുഡിലെ ഒട്ടുമിക്ക താരസുന്ദരിമാരുടെയും കാമുകനായി കഴിഞ്ഞിരുന്നു. ദീപിക പദുക്കോൺ, സോനം കപൂർ, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര...

വർഷങ്ങൾക്ക് ശേഷം, 2014 ൽ ആലിയ കരൺ ജോഹറിൻ്റെ 'കോഫി വിത്ത് കരൺ' ടോക്ക് ഷോയിൽ എത്തുന്നു. 2012-ലെ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന രണ്ടാമത്തെ ചിത്രം കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന് 2013-ൽ ഹൈവെ എന്ന സിനിമയിലൂടെ ഒരു കരിയർ ഹൈപ്പ് ഉണ്ടാകുന്നു. തുട‍ർന്ന് 2 സ്റ്റേറ്റ്സ്, ഹംതി ശ‍ർമ്മ കി ദുൽഹനിയ തുടങ്ങിയ സിനിമകളിൽ നായികയായി തിളങ്ങുന്ന സമയത്താണ് കോഫി വിത്ത് കരണിൽ അതിഥിയാകുന്നത്. പരിപാടിയിൽ താരം പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തനിക്ക് ചെറുപ്പത്തിൽ രൺബീറിനോട് ക്രഷ് തോന്നിയിരുന്നുവെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രമുള്ളതായും നടി തുറന്ന് പറയുന്നത്. മാത്രമല്ല, ആലിയയുടെ 'ഹൈവേ' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രൺബീറും ആ വർഷം എത്തിയിരുന്നു. ഇത് ഇരുവരിലെയും സുഹൃത്ത് ബന്ധം വളർത്തി.

ആലിയയും രൺബീറും നായിക-നായകന്മാരായെത്തിയ ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര. ഇരുവരും പലസ്ഥലങ്ങളിൽ ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ പാപ്പരാസികൾ പക‍ർത്തിയപ്പോൾ, അവ‍ർ ഡേറ്റിങ്ങിലല്ല, മറിച്ച് ബ്രഹ്മാസ്ത്രയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ച്ചകളാണെന്ന് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ മറുപടി നൽകി. 2017-ലാണ് അയാൻ മുഖർജി ബ്രഹ്മാസ്ത്ര എന്ന് ബിഗ് ബജറ്റ് സീരീസ് ചിത്രമെടുക്കാൻ ആരംഭിക്കുന്നത്. സിനിമയുടെ തുടക്ക സമയത്ത് ഇരുവരും പ്രണയത്തിലാണ് എന്നുള്ള വാർത്ത നിഷേധിച്ചെങ്കിലും തൊട്ടടുത്ത വ‍‍ർഷം നടി സോനം കപൂറിൻ്റെ വിവാഹ സൽക്കാരത്തിൽ ആദ്യമായി ഒരുമിച്ച് ആദ്യമായി പ്രത്യക്ഷപ്പെട്ടതോടെ അതുവരെ ഉയർന്നു കേട്ടിരുന്ന ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.

ആലിയ ആദ്യമായി തന്റെ പ്രണയം വെളിപ്പെടുത്തുന്നത് 64-ാമത് ഫിലിം ഫെയർ പുരസ്കാര നിശയിലാണ്. റാസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരമേറ്റു വാങ്ങി ആലിയ വേദിയിൽ നിന്ന് രൺബീറിനെ നോക്കി സംസാരിച്ചു, 'ഈ രാത്രി സ്നേഹത്തിന് വേണ്ടിയാണ്, എന്റെ ഏറ്റവും സ്പെഷ്യലായ ആൾക്കുവേണ്ടി.എനിക്ക് ഹൃദയം തൊട്ട സന്തോഷം നൽകുന്നതിന്, എന്റെ കണ്ണുകളെ കൂടുതൽ തിളക്കമുള്ളതാക്കുന്നതിന് നന്ദി, ഞാൻ നിന്നെ സ്നേഹിക്കുന്നു.'

ആലിയ വിശാലമായ സ്നേഹം കൊണ്ടും മനസുകൊണ്ടും അവളെന്നെ അത്ഭുതപ്പെടുത്തുകയാണ്. ജോലി, അഭിനയം, ജീവിതം ഇതിനോടെല്ലാമുള്ള ആലിയയുടെ സമീപനം വളരെ സ്പെഷ്യലാണ്. നോക്കി നിൽക്കുന്നവരെ കൂടി അലിയയിലെ പോസ്റ്റിവിറ്റി സ്വാധീനിക്കും.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT