Palakkad

കണ്ണീർ വിഷു; പാലാക്കാട് തേങ്കുറിശ്ശിയിൽ കിണർ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തേങ്കുറിശ്ശി: പാലക്കാട് തേങ്കുറിശ്ശി തെക്കേക്കരയിൽ ഇടിഞ്ഞുതാഴ്ന്ന കിണറ്റിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. പ്രദേശവാസി കൂടിയായ സുരേഷാണ് കിണറ്റിൽ അകപ്പെട്ടത്. ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. കിണറിന് സമീപം നിൽക്കുകയായിരുന്ന സുരേഷ് കിണർ ഇടിഞ്ഞു താഴ്ന്നതോടൊപ്പം കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ നാട്ടുകാരും ഫയർഫോഴ്സ് സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

കിണറ്റിൽ വൻതോതിൽ മണ്ണടിഞ്ഞിരുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായതെന്ന് ഫയർഫോഴ്സ് പറഞ്ഞു. നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണിനിടയിൽ നിന്ന് സുരേഷിനെ പുറത്തേക്കെടുത്തെങ്കിലും അതിന് മുന്നേ തന്നെ മരണം സംഭവിച്ചിരുന്നു. സുരേഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

SCROLL FOR NEXT