Palakkad

ഭാരത് അരി പാലക്കാട്ടും; ജില്ലയിൽ ഇന്ന് വിതരണം ആരംഭിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: കേന്ദ്രസർക്കാരിന്റെ ഭാരത് അരി ഇന്ന് മുതൽ പാലക്കാട് ജില്ലയിൽ വിതരണം ആരംഭിക്കും. രാവിലെ 10 മണിക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് അരി വിതരണം നടത്തുക. കിലോയ്ക്ക് 29 രൂപയ്ക്കാണ് ഭാരത് അരി ജനങ്ങളിലേക്ക് എത്തുന്നത്. അഞ്ച്, പത്ത് കിലോ പാക്കറ്റുകളിലാണ് അരി വിൽക്കുക. നേരത്തെ തൃശൂരിൽ അരി വിതരണം നടത്തിയിരുന്നു.

കേന്ദ്ര സർക്കാർ ഏജന്‍സികള്‍ മുഖേനയുള്ള അരി വിതരണം, തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതും, ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ആരോപിച്ചിരുന്നു. അതിനിടയിലാണ് കൂടുതൽ ജില്ലകളിൽ ഭാരത് അരി വിതരണം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. എല്ലാ ജില്ലകളിലും ഈ ആഴ്ച തന്നെ അരി വിതരണം ആരംഭിക്കാനാണ് എൻസിസിഎഫ് തീരുമാനിച്ചിരിക്കുന്നത്.

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ഒഴിഞ്ഞ് മാറി ആരോഗ്യമന്ത്രി

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

SCROLL FOR NEXT