Palakkad

തൂതയിലെ ബാല വിവാഹം; ക്ഷേത്രം ക്ലർക്കിനെ സസ്പെൻഡ് ചെയ്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: തൂതയിലെ ബാല വിവാഹത്തിൽ ക്ഷേത്രം ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. വധൂ-വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിന് രാമകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്.

പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് ബാലവിവാഹം ന‌ടന്നത്. ചെർപ്പുളശ്ശേരി സ്വദേശിയായ പതിനേഴുകാരിയെ വിവാഹം ചെയ്തതിൽ ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. സിഡബ്ല്യുസിയുടെ നിർദേശത്തെ തുടർന്ന് ബാലവിവാഹ നിരോധന നിയമ പ്രകാരമാണ് കേസ് എടുത്തത്.

എന്നാൽ സംഭവത്തിന് ശേഷം മൂന്ന് പേരും ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂൺ 29 ന് തൂത ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT