Palakkad

തീവണ്ടിയുടെ ശൗചാലയത്തില്‍ കുടുങ്ങി യാത്രക്കാരന്‍, പൂട്ട് പൊളിച്ച് പുറത്തിറക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: ശബരി എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തീവണ്ടിയുടെ ശൗചാലയത്തില്‍ കുടുങ്ങി. വാതില്‍ തുറക്കാന്‍ കഴിയാതെ ഷൊര്‍ണൂര്‍ വരെ യാത്ര ചെയ്തു. ഇന്ന് ഉച്ചക്ക് 2 മണിയോടെ ഷൊര്‍ണൂരിലെത്തിയ ശബരി എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ നിന്നും പൂട്ട് പൊളിച്ചാണ് ആളെ പുറത്തിറക്കിയത്. തീവണ്ടിയിലെ ശൗചാലയത്തില്‍ ഒരാള്‍ കുടുങ്ങിയിട്ടുണ്ടെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരും, റെയില്‍വേ പൊലീസും, ആര്‍ പി എഫ് സംഘവും ചേര്‍ന്ന് വാതിലിന്റെ പൂട്ട് പൊളിച്ചത്.

ഇയാള്‍ ജന്മനാ അംഗവൈകല്യം ഉള്ള ആളാണെന്നും, തീവണ്ടിക്ക് കേടുപാടുകളോ നാശ നഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയിലെ ശുചിമുറിയുടെ വാതില്‍ പൂട്ടി അകത്തിരുന്ന യാത്രക്കാരനെയും ഷൊര്‍ണൂരില്‍ വെച്ചാണ് പുറത്തിറക്കിയത്. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT