News

'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും ഇപ്പോഴും ചർച്ചാ വിഷയമായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പോസ്റ്റിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

'എന്റെ ഷാരൂഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പൂലിയാണ്. ഡാൻസും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ. ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നിൽ വന്ന് നിന്നാൽ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും. ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളിൽ നിന്ന് അത്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കൾ ലാലേട്ടാ,' ഹരീഷ് പേരടി കുറിച്ചു.

കഴിഞ്ഞ ദിവസം വനിത അവാർഡ്സുമായി ബന്ധപ്പെട്ട് നടന്ന പിരപാടിയിലാണ് മോഹൻലാൽ പെർഫോമൻസ് കൊണ്ട് കയ്യടി വാങ്ങിയത് . അടുത്ത മാസം 64 തികയുന്ന ഒരു മനുഷ്യനാണോ ചെറുപ്പക്കാരനെ പോലെ ഇങ്ങനെ ഡാൻസ് ചെയ്യുന്നത് എന്നായിരുന്നു പ്രേക്ഷകർ ഒരേ സ്വരത്തിൽ ചോദിച്ചത്. പിന്നാലെ കിംഗ് ഖാനും എക്സ് പ്ലാറ്റ്ഫോമിലൂടെ മോഹൻലാലിന് നന്ദി പറയുകയായിരുന്നു.

'ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹൻലാൽ സാറിന് നന്ദി. നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. നമ്മൾ ഒരുമിച്ചുള്ള ഒരു അത്താഴ വിരുന്നിനായി ഞാൻ കാത്തിരിക്കുന്നു', എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞത്.

പിന്നാലെ എസ്ആർകെയ്ക്ക് മോഹൻലാൽ മറുപടിയും നൽകിയിരുന്നു. 'നിങ്ങളെ പോലെ മറ്റാർക്കും ഇത് ചെയ്യാൻ സാധിക്കില്ല. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി, പിന്നെ... അത്താഴം മാത്രമാണോ? ഒരു സിന്ദാ ബന്ദ സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റ് കൂടിയായാലോ?,' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT