News

തിയേറ്ററുകളിൽ തകർന്നടിഞ്ഞ വിജയ് ദേവരകൊണ്ട ചിത്രം; ഫാമിലി സ്റ്റാർ ഒടിടിയിലേക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിജയ് ദേവരകൊണ്ട നായകനായെത്തിയ പുതിയ ചിത്രം ദി ഫാമിലി സ്റ്റാർ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം മെയ് 3 ന് ഒടിടി റിലീസാകും എന്നാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ഡിജിറ്റൽ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു.

ഏപ്രിൽ അഞ്ചിനാണ് ദി ഫാമിലി സ്റ്റാർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പരശുറാം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണ ചിലവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ചിത്രം തകർന്നടിയുകയായിരുന്നു.

വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രമുഖ നിര്‍മ്മാതാവായ ദില്‍ രാജു ആണ് നിര്‍മ്മിച്ചത്. ഗോപി സുന്ദറാണ് സം​ഗീതം നൽകിയത്. മാർത്താണ്ഡം കെ വെങ്കിടേഷായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.

ചിത്രത്തിനെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. നെഗറ്റീവ് ക്യാംപെയ്നുകൾ സിനിമയുടെ പ്രദർശനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT