News

'ഇതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നെങ്കിൽ'; ലാലേട്ടന്റെ ഡാൻസിന് കയ്യടിച്ച് എസ്ആർകെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോഹൻലാലിന്റെ ഡാൻസ് നമ്പറുകൾക്ക് പ്രത്യേകം ഫാൻ ബേസുണ്ട്. നടൻ സിനിമയിലും സ്റ്റേജ് ഷോകളിലും ചെയ്തിട്ടുള്ള ഡാൻസ് നമ്പറുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. പതിവ് തെറ്റിക്കാതെ മോഹൻലാൽ തന്റെ എനർജിറ്റിക് പ്രകടനം കൊണ്ട് കാണികളെ ഇളക്കി മറിച്ചത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്.

ഇപ്പോഴിതാ സിന്ദാ ബന്ദാ ഗാനത്തിനൊപ്പമുള്ള നടന്റെ പ്രകടനത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഇപ്പോഴാണ് ഈ ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതായത് എന്നാണ് ഷാരൂഖ് പറയുന്നത്. 'നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. നിങ്ങൾക്കൊപ്പമുള്ള അത്താഴത്തിനായി കാത്തിരിക്കുന്നു. നിങ്ങളാണ് യഥാർത്ഥ സിന്ദാ ബന്ദാ,' എന്നും ഷാരൂഖ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വനിത ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മോഹൻലാലിന്റെ അത്യുഗ്രൻ പ്രകടനം. ജയിലര്‍ സിനിമയിലെ ‘ഹുകും’, പഠാന്‍ സിനിമയിലെ ‘സിന്ദാ ബന്ദാ’ പാട്ടിനുമാണ് മോഹൻലാൽ ചുവടുവച്ചത്. ഇതിന്റെ വീഡിയോ ഫാൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുൾപ്പെടെ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് നടക്കുന്നത്.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT