News

'ഐ ലവ് വിജയ്'; 'ഗില്ലി' ആവേശത്തിൽ ദളപതി രസികൻ ഫ്രം ചൈന, വീഡിയോ വൈറൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മറ്റാർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത വിധമാണ് ഗില്ലി റീ റിലീസിനെ വിജയ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു റീ റിലീസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണങ്ങളാണ് ഗില്ലിക്ക് ലഭിക്കുന്നത്. അത് തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതുമല്ല. കേരളത്തിലും കർണാടകയിലും എന്തിനേറെ സിംഗപ്പൂരും ശ്രീലങ്കയിലുമെല്ലാം ഗില്ലിയെ ആരാധകർ ആഘോഷിക്കുകയാണ്. സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ ഒരു വിജയ് ആരാധകന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.

'ഐ ലവ് വിജയ്' എന്ന് ഒരു വിജയ് ആരാധകൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് ആലോചിക്കാൻ വരട്ടെ, ഈ വാക്കുകൾ പറയുന്ന ആരാധകൻ ചൈനയിൽ നിന്നുള്ള വ്യക്തിയാണ്. ഗില്ലിയുടെ റീ റിലീസ് കാണാനെത്തിയതാണ് ഈ ചൈനീസ് ആരാധകൻ. വിജയ്‌യുടെ ഫാൻ ബേസ് ഇത് വ്യക്തമാക്കുന്നു എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

ഗില്ലി റീ റിലീസ് ചെയ്ത ആദ്യ ദിനത്തിൽ മാത്രം ആഗിഒളതലത്തിൽ 11 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. റിലീസ് ചെയ്തു മൂന്ന് ദിവസം പിന്നിടുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം ഒമ്പത് കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. ഒരു റീ റിലീസ് ചിത്രത്തിന് ലഭിക്കാവുന്ന റെക്കോർഡ് കളക്ഷനാണിത്.

ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‍യുടെ ആദ്യ സിനിമ കൂടിയായിരുന്നു. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT