News

നായകന്മാർക്ക് കൊടുത്ത തുക പോലും തിരിച്ചുകിട്ടിയില്ല; തകർന്നടിഞ്ഞ് ബഡേ മിയാൻ ഛോട്ടേ മിയാൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമയ്ക്ക് തിയേറ്ററുകളിൽ ആദ്യ ദിനം മുതൽ തകർന്നടിയുകയായിരുന്നു. ഈദ് റിലീസായി ഏപ്രിൽ 10 ന് റിലീസ് ചെയ്ത സിനിമയുടെ ബജറ്റ് 350 കോടി രൂപയാണ്. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോൾ സിനിമയ്ക്ക് ആഗോളതലത്തിൽ നേടാനായത് വെറും 90 കോടി മാത്രമാണ്.

ഇതോടെ സിനിമയുടെ ബജറ്റും പ്രധാന കഥാപാത്രങ്ങളായ അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷറോഫിന്റെയും പ്രതിഫലവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. ബഡേ മിയാന്‍ ചോട്ടേ മിയാനിൽ അക്ഷയ് കുമാറിന് ലഭിച്ചിരിക്കുന്നത് 80 കോടിയാണെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ടൈഗര്‍ ഷ്രോഫിന് 40-45 കോടി രൂപ വരെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇരുവരും ചേർന്ന് വാങ്ങിയ പ്രതിഫലം 120 കോടിക്ക് മുകളിൽ വരും. ഈ പണം പോലും സിനിമയ്ക്ക് നേടാൻ കഴിഞ്ഞില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നത്.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT