News

ആ സമയത്ത് മാനസികമായും സന്തോഷമില്ലാത്ത അവസ്ഥയായി; 'തിര' പോലൊരു സിനിമയെടുക്കാത്തതിൽ വിനീത് ശ്രീനിവാനസൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ, വേറിട്ട ശൈലിയിൽ ഒരുങ്ങിയ ചിത്രമാണ് 2013ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രം 'തിര'. ശോഭന, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന താരങ്ങളായെത്തിയ ചിത്രം നിരൂപക ശ്രദ്ധനേടിയതാണ്. തിരയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന് വിനീത് പറഞ്ഞിരുന്നു എങ്കിലും മലയാളി പ്രേക്ഷകർ അത് ആഗ്രഹിച്ചിരുന്നു. അത്തരമൊരു സിനിമ ചെയ്യാതിരിക്കുന്നതിന്റെ കാരണം ഇപ്പോൾ തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ.

'എനിക്ക് അത്രയും ഡ‍ാ‍ർക്ക് സ്പേസിലേക്ക് പോകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ് തിര പോലുള്ള സിനിമകൾ ചെയ്യാത്തത്. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ തൊടേണ്ട എന്ന് കരുതി. തിരയ്ക്ക് വേണ്ടി നടത്തിയ റിസേർച്ചുകളിൽ അനുരാധ കൊയ്‍രാള, സുനിത കൃഷ്ണൻ, സൊമാലി മാം തുടങ്ങിയവരുണ്ടായിരുന്നു. മനുഷ്യക്കടത്തിനെതിരെ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിത്വങ്ങളാണ് ഇവർ. സോമാലി മാമിന്റെ ദ റോഡ് ഓഫ് ലോസ്റ്റ് ഇന്നസെൻസ് എന്ന പുസ്തകമുണ്ട്, ആ പുസ്തകം വായിച്ചിട്ട് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല,' വിനീത് പറഞ്ഞു.

'തിര സിനിമയുടെ ഒരുക്കങ്ങളിലും ചിത്രീകരണം കഴിഞ്ഞിട്ടും പോസ്റ്റ് പ്രൊഡക്ഷനിലുമൊക്കെ കാണുന്നത് ഇതാണല്ലോ, ആ സമയത്ത് മാനസികമായും ഒരു സന്തോഷമില്ലാത്ത അവസ്ഥയായിരുന്നു. അനുരാധ കൊയ്‍രാളയെയും സുനിത കൃഷ്ണനെയുമൊക്കെ പോലെ ശക്തമായ മനസുള്ളവർ വേറെയുണ്ടാകില്ല. എത്ര പേരെയാണ് അവർ രക്ഷിച്ചു കൊണ്ടുവന്നത്,' അദ്ദേഹം വ്യക്തമാക്കി.

'റിയാലിറ്റി എന്നുപറയുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അതിൽ ജീവിക്കാനും പാടാണ്. അവിടെയാണ് സംഗീതവും കലയും നമ്മളെ സഹായിക്കുന്നത്, ഒരു രക്ഷപ്പെടലാണ്. എന്റെ സിനിമയിലും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ആളുകൾ വരുന്നത് അസ്വസ്ഥരായിട്ടല്ലേ, അവർ നമ്മുടെ സിനിമയിലേക്ക് രക്ഷപ്പെടട്ടെ, അവർക്കൊരു സന്തോഷം കിട്ടട്ടെ, അവർ വിമുക്തരാകട്ടെ, എന്നിട്ട് അവരുടെ റിയാലിറ്റിയിലേക്ക് തിരികെ പൊയ്ക്കോട്ടെ,' സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT