News

'അപ്പടി പോട് പോട്...'; നാളെ കേരളമാകെ 'ഗില്ലി'യുടെ രാജകീയ റിലീസ്, തിയേറ്റര്‍ ലിസ്റ്റ് ഇങ്ങനെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദളപതിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്ന് ഗില്ലി നാളെ സംസ്ഥാന വ്യാപകമായി റിലീസിനെത്തുകയാണ്. കേരളത്തിലെ മുഴുവൻ ജില്ലകളിലും റീ റിലീസ് ചെയ്യുന്ന ഒരു തമിഴ് ചിത്രം ഒരു പക്ഷെ ഗില്ലിയായിരിക്കും. രാജകീയമായ റിലീസാണ് ഗില്ലിയുടേത്. തമിഴ്‌നാട്ടിൽ ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ ഒരു കോടിയോളം രൂപ നേടിയ സിനിമ കേരളത്തിലെത്തുന്നതും റെക്കോർഡ് സ്‌ക്രീനുകളിലാണ്. വീണ്ടും കേരളത്തിലും തമിഴ് നാട്ടിലും ഈ വിജയ് ചിത്രം തരംഗം തീർക്കുമോ എന്നാണ് ആരാധകരും നോക്കി കാണുന്നത്.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടുമെത്തിക്കുന്നത്. 2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്‍യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഗില്ലിക്ക് 20 വയസാണ്.

എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT