News

'ഗുണ്ടയായില്ലെങ്കിൽ എവിടെയെത്തേണ്ട ആളാ'; രംഗണ്ണന്റെ ടാലന്റ്റ് ടീസർ കണ്ടോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രംഗണ്ണനെ പടച്ചവനു പത്തിൽ പത്ത് എന്നാണ് ആവേശം കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് പറയാനുള്ളത്. അത്രത്തോളം ത്രില്ലടിപ്പിച്ച് തിയേറ്റർ പൂരപ്പറമ്പാക്കുകയാണ് ജിത്തു മാധവന്റെ ആവേശം. ആവേശ തിരയിളക്കത്തിൽ നിന്ന് ശാന്താരാകാതെ കേരളമാകെ ഫഹദ് ഫാസിൽ ചിത്രത്തിന് കൈയ്യടിക്കുമ്പോൾ മറ്റൊരു വീഡിയോ കൂടി പുറത്തിറക്കുകയാണ് ആവേശത്തിന്റെ അണിയറപ്രവർത്തകർ.

ആവേശം ടാലന്റ് ടീസർ എന്ന പേരിലാണ് വീഡിയോ ഇറങ്ങിയിരിക്കുന്നത്. ദൃശ്യത്തിൽ രംഗണ്ണന്റെ മൾട്ടി ടാലന്റിനെ കുറിച്ചാണ് പറയുന്നത്. ഒപ്പം, റീൽ സ്പൂഫും. നിമിഷങ്ങൾക്കുള്ളിൽ ടാലന്റ് ടീസർ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. രംഗണ്ണനെ തിയേറ്ററിൽ തന്നെ പോയി കാണണം എന്ന അപേക്ഷയാണ് ഒരു കൂട്ടം പ്രേക്ഷകർ പ്രതികരണത്തിലൂടെ അറിയിക്കുന്നത്. ഫഹദിനല്ലാതെ മലയാളത്തിൽ ഇങ്ങനെയൊരു റോൾ മാറ്റാർക്കും സാധിക്കില്ല എന്നും ചിലർ തറപ്പിച്ചു പറയുകയാണ്.

ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്പൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷു റിലീസായെത്തിയ ചിത്രം വളരെ ചുരുങ്ങിയ ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രം അടുത്ത് തന്നെ നൂറു കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT