News

പിവിആറുമായുള്ള തർക്കത്തിൽ മലയാള സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാള സിനിമകൾക്ക് തിയേറ്റർ ശൃംഖലയായ പിവിആർ ഏർപ്പെടുത്തിയ വിലക്കും പിന്നീട് ഇത് പരിഹരിച്ചതെല്ലാം സിനിമാ മേഖലയിൽ വലിയ ചർച്ചയായിരുന്നു. വിഷു റിലീസായെത്തിയ മലയാളം ചിത്രങ്ങൾക്കെല്ലാം കനത്ത നഷ്ടമാണ് പിവിആറിന്റെ നടപടി ഉണ്ടാക്കിയത്. 11 ന് ആരംഭിച്ച ബഹിഷ്കരണം 13-ാം തീയതി വൈകീട്ടാണ് അവസാനിച്ചത്.

വ്യവസായി എംഎ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് പിന്നീട് പരിഹാരമായത്. ഇപ്പോൾ ഈ വിഷയത്തിൽ മലയാള സിനിമയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ആക്ടീവ് തെലുങ്കു ഫിലിം പ്രൊഡ്യൂസേഴ്സ് ​ഗിൽഡ്.

ഇന്ത്യയിലെമ്പാടും പ്രദർശിപ്പിക്കുന്ന മലയാളസിനിമകൾ ഒരു മൾട്ടിപ്ലെക്സ് ശൃംഖല ഏകപക്ഷിയമായി നീക്കം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് തെലുങ്കു പ്രൊഡ്യൂസേഴ്സ് ​ഗിൽഡ് എക്സിൽ പോസ്റ്റ് ചെയ്തു. ന്യായമായ ബിസിനസ് സമ്പ്രദായങ്ങൾ പിന്തുടരുന്നതിനായി കേരളത്തിലെ ചലച്ചിത്ര നിർമാതാക്കൾക്കൊപ്പം നിൽക്കുന്നു. തങ്ങൾ എന്നും ഒരുമിച്ച് നിൽക്കുമെന്നും അവർ കൂട്ടിചേർത്തു. ഈ കുറിപ്പ് തെലുങ്കിലെ പ്രമുഖ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സും പങ്കുവെച്ചിട്ടുണ്ട്.

പിവിആറുമായി ബന്ധപ്പെട്ടുള്ള ഈ പ്രശ്നങ്ങളേത്തുടർന്ന് മൈത്രി മൂവി മേക്കേഴ്സ് തെലുങ്കിൽ മൊഴിമാറ്റിയെത്തിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ പ്രദർശനങ്ങളും മുടങ്ങിയിരുന്നു.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT