News

'ആവേശ'ത്തില്‍ ഒരാഴ്ച; ഇങ്ങനെ പോയാൽ രണ്ടു ദിവസത്തിനുള്ളിൽ 100 കോടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജിത്തു മാധവൻ- ഫഹദ് ഫാസിൽ ചിത്രം 'ആവേശം' കഴിഞ്ഞ ദിവസമാണ് 50 കോടി ക്ലബിൽ ഇടം പിടിച്ചത്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്പൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരാഴ്‍ച ചിത്രം തിയേറ്ററുകളിൽ നേടിയ ആഗോള കളക്ഷന്റെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 60 കോടി ക്ലബിലെത്തിയിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ കളക്ഷനിലെ കുതിപ്പ് കാണുമ്പോൾ ചിത്രം ഉടൻ 100 കോടി കടക്കുമെന്നാണ് ആരാധകർ പറയുന്നത്.

കേരളത്തില്‍ ഓപ്പണിംഗ് കളക്ഷനിൽ ഒന്നാം സ്ഥാനം മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബന് ആണ്. 5.85 കോടിയാണ് ചിത്രം നേടിയത്. പൃഥ്വിരാജിന്റെ ആടുജീവിതമാകട്ടെ 5.83 കോടി ആകെ നേടി രണ്ടാമതുണ്ട്. നിലവിൽ ഫഹദിന്റെ ആവേശം മൂന്നാം സ്ഥാനത്താണ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയായിരുന്നു.

ഫഹദ് നായനാകുന്ന ആവേശം സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാം.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT