News

പോക്കിരി ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ; 14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്നു?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ത്രില്ലർ ജോണറിൽ കഥ പറയുന്ന സിനിമ പുതുമുഖ സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫ് ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നും സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന.

2010ൽ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പിൽ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവർക്കും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിർമ്മാതാവുമായിരുന്നു പൃഥ്വിരാജ്.

അതേസമയം ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന മിഥുൻ മാനുവൽ തോമസാണ്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

പൃഥ്വിരാജ് ഇപ്പോൾ താന്‍ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയുടെ തിരക്കുകളിലാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയിലാണ് നടക്കുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്റെ നിര്‍മ്മാണം.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT